ഫിഷ് മോളി
ആവശ്യമുള്ള സാധനങ്ങള്‍
ദശക്കട്ടിയുള്ള മീന്‍ (കഷണങ്ങളാക്കിയത്)- 1 കിലോപച്ചമുളക്(രണ്ടായി കീറുക)- 6 എണ്ണം
സവാള വലുത് (നീളത്തില്‍ അരിയുക)- 2 എണ്ണം
തേങ്ങ- (ചിരവിയത്)- 1 എണ്ണം
ചുവന്നുള്ളി(രണ്ടായി കീറിയത്)- 100ഗ്രാം
ഇഞ്ചി- 2 കഷണം
വെളുത്തുള്ളി- 10 അല്ലി
കറിവേപ്പില, മല്ലിയില(അരിഞ്ഞത്) - കുറച്ച്
എണ്ണ, ഉപ്പ്, കുരുമുളക്- പാകത്തിന്
പെരുഞ്ചീരകം, ഉലുവ, കുരുമുളക്- ഓരോ നുള്ള് വീതം
തയ്യാറാക്കുന്ന വിധം
മീന്‍ കഷണങ്ങളില്‍ ഉപ്പും കുരുമുളകും അരച്ചു പുരട്ടി അരമണിക്കൂര്‍ വയ്‌ക്കുക. എണ്ണയില്‍ അധികം മൂപ്പിക്കാതെ വറുത്തെടുക്കുക. തേങ്ങ ചിരകിയതില്‍ പെരുഞ്ചീരകം, ഉലുവ, കുരുമുളക്, എന്നിവയിട്ട് പാല്‍ പിഴിയുക. ഒന്നാം പാല്‍ (തലപ്പാല്‍) എടുത്ത് വയ്‌ക്കുക. പിന്നീട് പച്ചമുളക്, സവാള, ചുവന്നുള്ളി, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില എന്നിവ എണ്ണയില്‍ വഴറ്റിയെടുക്കുക. രണ്ടാം പാല്‍ അതിലേക്ക് ഒഴിക്കുക. തിളച്ചു വരുമ്പോള്‍ മീന്‍ അതില്‍ പെറുക്കിയിടുക. അത് ചെറിയ തീയില്‍ തിളച്ചുവരുമ്പോള്‍ തലപ്പാല്‍ ചേര്‍ത്ത് വാങ്ങി മല്ലിയില, കറിവേപ്പില എന്നിവ വിതറി ചൂടോടുകൂടി വിളമ്പാം.