കൂന്തല്‍ പൊരി ഫ്രൈ
ചേരുവകള്‍
കൂന്തല്‍ (കണവ) - അരക്കിലോ (വട്ടത്തില്‍ കഷണങ്ങളാക്കിയത്)
ചുവന്നുള്ളി - പത്തെണ്ണം (ചെറുതായരിഞ്ഞത്)
പച്ചമുളക് - നാലെണ്ണം (കീറിയത്)
ഇഞ്ചി, വെളുത്തുള്ളി - ഒന്നര
ടേബിള്‍സ്‌പൂണ്‍ (അരിഞ്ഞത്)
കാശ്‌മീരി മുളകുപൊടി - ഒന്നരടേബിള്‍സ്‌പൂണ്‍
എണ്ണ - അരക്കപ്പ്
ഉപ്പ് - പാകത്തിന്
കറിവേപ്പില - ആവശ്യത്തിന്
തയാറാക്കുന്നവിധം
കൂന്തല്‍ ഉപ്പും മുളകുപൊടിയും ചേര്‍ത്ത് കുക്കറില്‍ നന്നായി വേവിച്ചെടുക്കുക. ഒരു കടായിയില്‍ എണ്ണയൊഴിച്ച് ചൂടായാല്‍ വേവിച്ച കൂന്തലിട്ട് മൊരിച്ച് കോരിവയ്‌ക്കുക. (കൂന്തല്‍ മൊരിക്കുമ്പോള്‍ പൊട്ടിത്തെറിക്കും. അതുകൊണ്ട് മൂടിവേണം പൊരിക്കാന്‍). എല്ലാം പൊരിച്ചു കഴിഞ്ഞാല്‍ ബാക്കിയുള്ള എണ്ണയില്‍ ചുവന്നുള്ളി, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി അരിഞ്ഞത്, കറിവേപ്പില എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക. ഇതിലേക്ക് മൊരിച്ചുവച്ച കൂന്തലും അരടീസ്‌പൂണ്‍ മുളകുപൊടിയും ചേര്‍ത്ത് ഇളക്കിയിളക്കി നന്നായി മൊരിച്ച് അടുപ്പില്‍നിന്നും ഇറക്കി ഉപയോഗിക്കാം.