മിക്‌സഡ് ഫ്രൈഡ്‌റൈസ്
ആവശ്യമുള്ള സാധനങ്ങള്‍
പച്ചരി - രണ്ട് കപ്പ്ശുദ്ധിചെയ്ത കടലയെണ്ണ - നാല് ടേബിള്‍സ്‌പൂണ്‍
സ്‌പ്രിങ് ഒനിയന്‍ (കനംകുറച്ച് നേരിയതായി വട്ടത്തില്‍ അരിഞ്ഞത്) - അരകപ്പ്
കാരറ്റ് (കൊത്തിയരിഞ്ഞത്) - കാല്‍ കപ്പ്
ബീന്‍സ് (കനംകുറച്ച് അരിഞ്ഞത്) -കാല്‍കപ്പ്
കോഴി (വേവിച്ച് പിച്ചിക്കീറിയത്) - കാല്‍കപ്പ്
ചെമ്മീന്‍ (വേവിച്ച് അരിഞ്ഞത്) - കാല്‍കപ്പ്
മാട്ടിറച്ചി (വേവിച്ച് അരിഞ്ഞത്) - കാല്‍കപ്പ്
പോര്‍ക്ക് (വേവിച്ച് അരിഞ്ഞത്) - കാല്‍കപ്പ്
അജിനോമോട്ടോ - ഒരു നുള്ള്
കുരുമുളകുപൊടി - ഒരു ടീസ്‌പൂണ്‍
ഉപ്പ് - പാകത്തിന്
സ്‌പ്രിങ് ഒനിയന്റെ മുകള്‍ഭാഗം (നേരിയതായി അരിഞ്ഞത്) - മുക്കാല്‍ കപ്പ്
സോയാസോസ് - 3 ടേബിള്‍സ്‌പൂണ്‍
മുട്ട - ഒരെണ്ണം
തയാറാക്കുന്ന വിധം
അരി കഴുകി പത്തു മിനിറ്റ് വെള്ളത്തില്‍ കുതിരാന്‍ വയ്‌ക്കുക. വെള്ളം നന്നായി തിളച്ച് കഴിയുമ്പോള്‍ അരി ഇട്ടതിനുശേഷം കുറച്ച് ഉപ്പ് ചേര്‍ക്കുക. വേവ് ഒട്ടും കൂടിപ്പോകാതെ വാങ്ങി വെള്ളം ഊറ്റുക. തണുത്ത വെള്ളമൊഴിച്ച് ഒന്നുകൂടെ ഊറ്റുകയാണെങ്കില്‍ ചോറ് ഒട്ടിപ്പിടിക്കുകയില്ല. ഉപ്പും കുരുമുളകുപൊടിയും ചേര്‍ത്ത് മുട്ട അടിക്കുക.
ഒരു ടേബിള്‍സ്‌പൂണ്‍ എണ്ണ ചൂടാകുമ്പോള്‍ മുട്ട ഒഴിച്ച് ചിക്കിപ്പൊരിച്ച് എടുക്കുക. സ്‌പ്രിങ് ഒനിയന്‍, കാരറ്റ്, ബീന്‍സ്, അജിനോമോട്ടോ എന്നിവ ചേര്‍ക്കുക. നല്ല തീയില്‍ ഒരു മിനിറ്റ് ഇളക്കുക. പിന്നീട് കോഴി വേവിച്ചത്, ചെമ്മീന്‍ വേവിച്ച് അരിഞ്ഞത്, മാട്ടിറച്ചി വേവിച്ച് അരിഞ്ഞത്, പോര്‍ക്ക് വേവിച്ച് അരിഞ്ഞത് എന്നീ ചേരുവകള്‍ ചേര്‍ക്കുക.
കുരുമുളകുപൊടിയും, ഉപ്പും, സ്‌പ്രിങ് ഒനിയന്റെ മുകള്‍ഭാഗം അരിഞ്ഞു വച്ചിരിക്കുന്നതും ചേര്‍ക്കുക. ഒരു മിനിറ്റ് തീയില്‍ ഇത് ചേര്‍ത്തിളക്കുക. അരി വേവിച്ചുവച്ചിരിക്കുന്നതും സോയാസോസും ചേര്‍ത്ത് മൂന്നുമിനിറ്റ് നല്ല തീയില്‍ ഇളക്കുക. തയാറാക്കിവച്ചിരിക്കുന്ന മുട്ടയും ചേര്‍ത്ത് ഇളക്കി ചൂടോടെ ഉപയോഗിക്കുക.