പൈനാപ്പ്ള്‍ ബിസ്കറ്റ് പുഡിങ്ങും കേരാപാക്കും
ആവശ്യമുള്ള സാധനങ്ങള്‍:
പാല്‍ - നാലുകപ്പ്
പഞ്ചസാര - അരകപ്പ്
പൈനാപ്പ്ള്‍ - മൂന്നു കപ്പ് (ചെറുതായി അരിഞ്ഞ് വിളയിച്ചത്)
മാരി ബിസ്കറ്റ് - ഒരു പാക്കറ്റ്
വാനില കസ്റ്റാര്‍ഡ് പൗഡര്‍ - ആവശ്യത്തിന്
ചെറി - അലങ്കരിക്കാന്‍
തയാറാക്കുന്ന വിധം:
അരലിറ്റര്‍ പാല്‍ തിളപ്പിക്കുക (ഇതില്‍ നിന്ന് അരക്കപ്പ് പാല്‍ മാറ്റിവെക്കുക. കസ്റ്റാര്‍ഡ് പൗഡര്‍ ലയിപ്പിക്കാനായി). തിളച്ച പാലില്‍ പഞ്ചസാര ചേര്‍ത്ത് കസ്റ്റാര്‍ഡ് ചേര്‍ത്ത പാല്‍ ഇതിലേക്ക് ഒഴിച്ച് കുറുക്കി തണുപ്പിക്കുക. പരന്ന പുഡിങ് പാത്രത്തില്‍ കസ്റ്റാര്‍ഡ് ഒഴിച്ച് നിരത്തി അതിന് മുകളില്‍ മാരി ബിസ്കറ്റ് നിരത്തി പൈനാപ്പ്ള്‍ വിളയിച്ചത് നിരത്തി, കസ്റ്റാര്‍ഡ് വീണ്ടും നിരത്തി, ബിസ്കറ്റ് നിരത്തി, വീണ്ടും പൈനാപ്പ്ള്‍ വിളയിച്ചത് നിരത്തി, ചെറീസ് വെച്ച് അലങ്കരിച്ച് ഫ്രിഡ്ജില്‍വെച്ച് ഉപയോഗിക്കുക.കേരാപാക്ക്
ആവശ്യമുള്ള സാധനങ്ങള്‍:
തേങ്ങ ചിരകിയത് - 2 കപ്പ്നെയ്യ് - അര കപ്പ്കടലമാവ് - അരകപ്പ്പഞ്ചസാര - അരകപ്പ്ഏലക്കായ് - 9 എണ്ണംഅണ്ടിപ്പരിപ്പ് - ഒരു കപ്പ് (ചെറുതായ് മുറിച്ച് നെയ്യില്‍ വറുത്തത്)തയാറാക്കുന്ന വിധം:
തേങ്ങ ചൂടായ പാനിലിട്ട് നിറം മാറാതെ വറുത്തെടുക്കുക. പകുതി നെയ്യ് ചൂടാക്കി കടലമാവ് ചേര്‍ത്തിളക്കി മൂത്തു കുമിളകള്‍ വരുമ്പോള്‍ അടുപ്പില്‍ നിന്ന് മാറ്റിവെക്കുക. പഞ്ചസാര കാല്‍ കപ്പ് വെള്ളം ചേര്‍ത്ത് നൂല്‍ പരുവത്തില്‍ സിറപ്പ് തയാറാക്കി ഇത് കുറേശ്ശയായി കടലമാവില്‍ ചേര്‍ത്തിളക്കുക. വറുത്ത തേങ്ങയും ബാക്കിയുള്ള നെയ്യും അല്‍പാല്‍പം ചേര്‍ത്തിളക്കുക. പാത്രത്തില്‍ നിന്ന് വിട്ടുവരുമ്പോള്‍ ഏലക്കാപൊടി ചേര്‍ത്ത് നെയ്യ് പുരട്ടിയ പാത്രത്തില്‍ പരത്തി വരയിട്ടുവെച്ച് പിറ്റേദിവസം മുറിച്ച് ഉപയോഗിക്കാം.
തയാറാക്കിയത്: ആമിന മുഹമ്മദ് വണ്ടൂര്‍