പോര്‍ക്ക് വിന്താലു
ആവശ്യമുള്ള സാധനങ്ങള്‍
പോര്‍ക്ക് കഷണങ്ങളായി മുറിച്ച് വൃത്തിയാക്കിയത് - 1 കിലോവറ്റല്മുളക് - 20 എണ്ണം
ഇഞ്ചി - ഒരു കഷണം
വെളുത്തുള്ളി - 12 അല്ലി
ജീരകം - ഒരു ടീസ്പൂണ്‍
കുരുമുളക് - 12 എണ്ണം
ഏലയ്ക്കാപ്പൊടി -ഒരു ടീസ്പൂണ്‍
ഗ്രാമ്പൂ - 6 എണ്ണം
കറുവാപ്പട്ട - ഒരു കഷണം
മല്ലിപ്പൊടി - ഒരു ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി - അരടീസ്പൂണ്‍
(ഇവ എല്ലാംകൂടി ചേര്‍ത്തരയ്ക്കുക)
തക്കാളി (നാലായി മുറിച്ചത്) - 3 എണ്ണം
ഉപ്പ്, വിനാഗിരി - പാകത്തിന്
പഞ്ചസാര - മൂന്ന് ടീസ്പൂണ്‍
തയാറാക്കുന്ന വിധം
ഫ്രൈപാനില്‍ എണ്ണയൊഴിച്ച് വറ്റല്‍മുളക്, അരപ്പും ചേര്‍ത്ത് വഴറ്റുക. ഇതില്‍ ഇറച്ചിക്കഷണങ്ങള്‍ ഉപ്പ്, വിനാഗിരി എന്നിവ ചേര്‍ത്ത് വേവിക്കുക. വെന്തു വരുമ്പോള്‍ തക്കാളി ചേര്‍ക്കുക. ചാറ് കുറുകി തിളച്ചുവരുമ്പോള്‍ പഞ്ചസാര ചേര്‍ത്ത് വാങ്ങുക.