ആവശ്യമുള്ള വസ്തുക്കള്‍
- അരി 3 കപ്പ്
- തേങ്ങ 1 1/2 കപ്പ്
- ഈസ്റ്റ് അര ടീസ് സ്പൂണ്‍
- ജീരകം 2 ടീസ് സ്പൂണ്‍
- ഏലക്ക 6 എണ്ണം
- ഉണക്ക മുന്തിരി 50 ഗ്രാം
- അണ്ടിപ്പരിപ്പ് 50 ഗ്രാം
- പശുവിന്‍ പാല്‍ അര കപ്പ്
- പഞ്ചസര 2 കപ്പ്
തയ്യാറാക്കുന്ന വിധം:
പച്ചരി ഏകദേശം 8 മണിക്കൂര്‍ കുതിര്‍ത്ത് പോടിക്കുക.ജീരകം ഏലക്ക എന്നീ ചേരുവകള്‍ പൊടിക്കുക
ഈസ്റ്റും 3 ടീസ് സ്പൂണ്‍ പഞ്ചസാരയും അര ഗ്ലാസ് വെള്ളത്തില്‍ കലക്കി 15 മിനിറ്റ് വയ്ക്കുക.
മൂന്നു ടീസ് സ്പൂണ്‍ അരിപൊടി ഒരു കപ്പ് വെള്ളത്തില്‍ കലക്കി അടുപ്പത്തുവച്ച് തുടരെ ഇളക്കി കുറുക്കിയെടുക്കുക(കപ്പ് കാച്ചുക)
അരിപ്പൊടി, ജീരകം, എലക്കാ, ഈസ്റ്റ്, തെങ്ങാ ചിരവിയത്, കപ്പ് കാച്ചിയത് എന്നിവ നന്നായി മിക്സ് ചെയ്ത് വെല്ലം കുറച്ചു കുഴച്ച് 8 മണിക്കൂര്‍ വയ്ക്കുക.
8 മണീക്കൂറിനു ശേഷം പാലും 2 കപ്പ് പഞ്ചസാരയും ചേര്‍ത്ത് നന്നായി ഇളക്കി 10 മിനിറ്റ് വയ്ക്കുക.
മാവ് അനുയോജ്യമായ പാത്രത്തില്‍ ഒഴിച്ച്, ഉണക്ക മുന്തിരി, അണ്ടിപ്പരിപ്പ് എന്നിവ ചേര്‍ത്ത് ഡെക്കറേറ്റ് ചെയ്ത് അപ്പ്ചെമ്പില്‍ പുഴുങ്ങിയെടുക്കുക.