ചോക്ലേറ്റ് കേക്ക് വിത്ത് ചോക്ലേറ്റ് മൂസ് ടോപ്പിങ്
ആവശ്യമായ സാധങ്ങള്‍
1. കൊക്കോ 50 ഗ്രാംചൂടുവെള്ളം ആറു വലിയ സ്പൂണ്‍
2. മൈദ 150 ഗ്രാം
ബേക്കിങ് പൗഡര്‍ രണ്ടു ചെറിയ സ്പൂണ്‍
3. വെണ്ണ 200 ഗ്രാം
പഞ്ചസാര പൊടിച്ചത് 200 ഗ്രാം
4. വനില എസ്സന്‍സ് രണ്ടു ചെറിയ സ്പൂണ്‍
മുട്ട നാല്
മൂസ് ടോപ്പിങ്ങിന്
6. കുക്കിങ് ചോക്ളേറ്റ് 150 ഗ്രാം7. മുട്ട മഞ്ഞ മൂന്നു മുട്ടയുടേത്
8. വെണ്ണ 90 ഗ്രാം
വനില എസ്സന്‍സ് ഒരു ചെറിയ സ്പൂണ്‍
9. മുട്ട വെള്ള മൂന്നു മുട്ടയുടേത്
പാകം ചെയ്യുന്ന വിധം
. അവ്ന്‍ 250ഡിഗ്രി സെല്‍ഷ്യസില്‍ ചൂടാക്കിയിടുക. കൊക്കോ വെള്ളം ചേര്‍ത്തു പേസ്റ്റ് രൂപത്തിലാക്കി മാറ്റിവയ്ക്കണം
. മൈദ, ബേക്കിങ് പൌഡര്‍ ചേര്‍ത്തിടഞ്ഞു വയ്ക്കണം
. വെണ്ണയും പഞ്ചസാരയും ചേര്‍ത്തു തേച്ചു മയപ്പെടുത്തിയശേഷം വനില എസ്സന്‍സ് ചേര്‍ത്തിളക്കുക.
. ഇതിലേക്കു മുട്ട ഓരോന്നായി ചേര്‍ത്തു യോജിപ്പിക്കുക. കൊക്കോപേസ്റ്റും ചേര്‍ത്തു നന്നായി യോജിപ്പിച്ചശേഷം മൈദ മിശ്രിതം മെല്ലേ ചേര്‍ത്തിളക്കുക
. മയം പുരട്ടിയ കേക്ക് ടിന്നിലാക്കി ചൂടാക്കിയിട്ടിരിക്കുന്ന അവ്നില്‍ വച്ച് 30 മിനിറ്റ് ബേക്ക് ചെയ്യുക.
. ചൂടാറിയശേഷം മുകളില്‍ മൂസ് ടോപ്പിങ് നിരത്തുക
. മൂസ് ടോപ്പിങ് തയാറാക്കാന്‍ ചോക്ളേറ്റ് ഒരു ബൗളിലാക്കി, ആ ബൗള്‍ തിളയ്ക്കുന്ന വെള്ളത്തിനു മുകളില്‍ പിടിച്ച് ചോക്ളേറ്റ് അലിയിക്കണം
. ഇതിലേക്കു മുട്ട മഞ്ഞ ഓരോന്നായി അടിച്ചു ചേര്‍ത്തശേഷം വെണ്ണയും വനില എസ്സന്‍സും ചേര്‍ത്തടിച്ചു മയപ്പെടുത്തുക
. മുട്ടവെള്ള നന്നായി അടിച്ചു പൊങ്ങി വരുമ്പോള്‍ മെല്ലേ ചോക്ലേറ്റ് മിശ്രിതത്തില്‍ ചേര്‍ത്തിളക്കുക
. ചൂടാറിയശേഷം കേക്കിനു മുകളില്‍ നിരത്തുക.