ഏത്തക്ക എരിശ്ശേരി
ചേരുവകൾ
ഏത്തയ്ക്ക:ആവശ്യത്തിന്തേങ്ങ: 2 കപ്പ്
വെളുത്തുള്ളി: 5 അല്ലി
മുളകുപൊടി: 2 ടീസ്പൂൺ
മഞ്ഞൾപ്പൊടി: 2 ടീസ്പൂൺ
കുരുമുളക് പൊടി: ¼ ടീസ്പൂൺ
വറ്റൽമുളക് : 2 എണ്ണം
കടുക്: ½ ടീസ്പൂൺ
ജീരകം: ½ ടീസ്പൂൺ
കറിവേപ്പില: ആവശ്യത്തിന്
ഉപ്പ്: പാകത്തിന്
വെളിച്ചെണ്ണ: 2 ടീസ്പൂൺ
പാകം ചെയ്യുന്ന വിധം
കഷണങ്ങളാക്കിയ ഏത്തയ്ക്ക അല്പം മഞ്ഞൾപ്പൊടി ചേർത്ത് വേവിയ്ക്കുക തേങ്ങ, മുളകുപൊടി, മഞ്ഞൾപ്പൊടി, വെളുത്തുള്ളി, ജീരകം, കുരുമുളകുപൊടി എന്നിവ ചേർത്ത് നന്നായി അരയ്ക്കുക്ക. (അരപ്പ് അമ്മിക്കല്ലിൽ ആണെങ്കിൽ സ്വാദ് അപാരമാവും.)അരച്ച മിശ്രിതവും ഉപ്പും കറിവേപ്പിലയും വേവിച്ചുവച്ചിരിക്കുന്ന ചേരുവകളിലേക്കിട്ട് നന്നായി ഇളക്കുക. വെളിച്ചെണ്ണയിൽ കടുക് വറുത്ത് വറ്റൽ മുളകും കൂട്ടി കറിയിലേക്ക് ഒഴിക്കുക. വെള്ളം കൂടിപ്പോവാതെ നോക്കണം. ആവശ്യത്തിന് തിളച്ചുകഴിഞ്ഞ വാങ്ങി വയ്ക്കുക.