ഗ്രീന്‍ ഫിഷ് ഫ്രൈ
ആവശ്യമുള്ള സാധനങ്ങള്‍
നെന്മീന്/ദശക്കട്ടിയുള്ളമീന്‍ വലിയ കഷണങ്ങളാക്കി കനം കുറച്ച് മുറിച്ചത് - അരക്കിലോമല്ലിയില- നാല് തണ്ട്
പുതിനയില- ഒരു പിടി
പച്ചമുളക്- ആറെണ്ണം
കറിവേപ്പില- രണ്ട് തണ്ട്
ഇഞ്ചി- ഒരു കഷണം
വെളുത്തുള്ളി- അഞ്ച് അല്ലി
ജീരകം പൊടിച്ചത്- രണ്ടു ടീസ്പൂണ്‍
റൊട്ടിപ്പൊടി- ഒരു കപ്പ്
മുട്ട- രണ്ടെണ്ണം
ഉപ്പ്- പാകത്തിന്
എണ്ണ- വറുക്കാന്‍ ആവശ്യത്തിന്
തയാറാക്കുന്ന വിധം
മീന്‍ ചെറിയ കഷണങ്ങളാക്കിയശേഷം കഴുകി വൃത്തിയാക്കുക. മല്ലിയില, പുതിനയില, പച്ചമുളക്, കറിവേപ്പില, ഇഞ്ചി, വെളുത്തുള്ളി, ജീരകം പൊടിച്ചത് എന്നീ ചേരുവകള്‍ മിക്സിയില്‍ അരയ്ക്കുക. ഇതില്‍ മീന്‍ ചേര്‍ത്ത് വേവിക്കുക.
ഗ്രേവി പുരണ്ടിരിക്കുന്ന ഓരോ കഷണങ്ങള്‍ വീതമെടുത്ത് അടിച്ച മുട്ടയില്‍ മുക്കി റൊട്ടിപ്പൊടിയിലുരുട്ടി തിളച്ച എണ്ണയില്‍ വറുത്തെടുക്കുക.