ചീസ് ഗോപി
ആവശ്യമുള്ള സാധനങ്ങള്‍
കോളിഫ്‌ളവര്‍ (വലുത്) - ഒന്ന്
ഗ്രീന്‍പീസ് വേവിച്ചത് - അരക്കപ്പ്
പാല്‍ - അരക്കപ്പ്
ചീസ് (ഗ്രേറ്റ് ചെയ്‌തത്) - ഒരു ക്യൂബ്
എണ്ണ - വറുക്കാന്‍
കറുവയില - ഒന്ന്
പെരുംജീരകം - അരടീസ്‌പൂണ്‍
ഗരംമസാല - അരടീസ്‌പൂണ്‍
മഞ്ഞള്‍പ്പൊടി - കാല്‍ടീസ്‌പൂണ്‍
ഉപ്പ് - പാകത്തിന്
സവാള (വലുതായി മുറിച്ചത്) - മൂന്ന്
ഇഞ്ചി (ചെറുത്) - ഒന്ന്
വറ്റല്‍മുളക് -ഏഴെണ്ണം
കശുവണ്ടി - പത്ത്
കശകശ (പാലില്‍ കുതിര്‍ത്തത്) - ഒരു ടേബിള്‍സ്‌പൂണ്‍
പാല്‍ - കാല്‍ക്കപ്പ്
തൈര് - കാല്‍ക്കപ്പ്
തയാറാക്കുന്ന വിധം
കോളിഫ്‌ളവര്‍ ഇതള്‍ അടര്‍ത്തി ചൂടുവെള്ളത്തിലിട്ട് കഴുകി വെള്ളം തോരാന്‍ വയ്‌ക്കുക. ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച് കറുവയില, പെരുംജീരകം, ഗരംമസാല എന്നിവയും സവാള, ഇഞ്ചി, വറ്റല്‍മുളക് എന്നിവ അരച്ച പേസ്‌റ്റും ചേര്‍ത്തിളക്കുക. ഇതില്‍ കോളിഫ്‌ളവറും അല്‍പ്പം വെള്ളവും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് വേവിക്കുക.
വെന്തശേഷം ഗ്രീന്‍പീസ് ചേര്‍ത്തിളക്കുക. ശേഷം തൈര് ചേര്‍ക്കുക. കശുവണ്ടി, കശകശ ചേര്‍ത്തരച്ച മിശ്രിതം, പാല്‍, വെള്ളം എന്നിവയോടൊപ്പം ചേര്‍ത്തിളക്കുക. ചെറുതീയില്‍ വച്ചശേഷം വാങ്ങാം. മുകളിലായി ഗ്രേറ്റ് ചെയ്‌ത ചീസ് വിതറി വിളമ്പാം.