അരിയട
ആവശ്യമുള്ള സാധനങ്ങള്‍
അരിപ്പൊടി - ഒരു കിലോനേന്ത്രപ്പഴം (നുറുക്കിയത്) - നാല് എണ്ണം
ശര്‍ക്കര - 500 ഗ്രാം
അവല്‍ - 400 ഗ്രാം
ജീരകം - രണ്ട് സ്‌പൂണ്‍
തേങ്ങ - രണ്ട് എണ്ണം
അണ്ടിപ്പരിപ്പ് - ആറ് എണ്ണം
ഏലയ്‌ക്ക - പത്ത് എണ്ണം
ഉപ്പ് - പാകത്തിന്
തയാറാക്കുന്ന വിധം
ഉപ്പിട്ട ചൂടുവെള്ളത്തില്‍ അരിപ്പൊടി പാകത്തിന് കുഴച്ചെടുക്കുക. ശര്‍ക്കര, അണ്ടിപ്പരിപ്പ്, ജീരകം, ഏലയ്‌ക്ക എന്നിവ പൊടിച്ച് അവലും നേന്ത്രപ്പഴവും ചേര്‍ത്ത് കുഴയ്‌ക്കുക. വാഴയിലയില്‍ മയംപുരട്ടി കുഴച്ച മാവ് പരത്തി കുഴച്ച ചേരുവകള്‍ വച്ച് മടക്കുക. മാവിന്റെ അരികുവശങ്ങള്‍ കൂട്ടി അമര്‍ത്തുക. അപ്പച്ചെമ്പില്‍വച്ച് വേവിച്ചെടുക്കുക.