ക്രഞ്ചി ക്രിസ്പി ബീഫ്
ചേരുവകള്‍
ഇഞ്ചിയും വെളുത്തുള്ളിയും അരച്ചത് അഞ്ച് ഗ്രാം
കോണ്‍ഫ്ലോര്‍ പത്ത് ഗ്രാം
സവാള അരിഞ്ഞത് ഒരെണ്ണം
സെലറി അരിഞ്ഞത് അര ടീസ്പൂണ്‍
ഇഞ്ചി, വെളുത്തുള്ളി അരിഞ്ഞത് അര ടീസ്പൂണ്‍ വീതം
പച്ചമുളക് രണ്ടെണ്ണം
സോയാസോസ് മൂന്ന് ടേബിള്‍സ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
പഞ്ചസാര അല്‍പം
വെളുത്ത കുരുമുളക് പൊടി രണ്ട് നുള്ള്
ലീക്‌സ് രണ്ട് ഗ്രാം
എണ്ണ 250 മില്ലി
ചെറുനാരങ്ങ ഒന്നിന്റെ പകുതി
കാശ്മീരി മുളക്‌പൊടി ഒരു ടീസ്പൂണ്‍
തയാറാക്കുന്നവിധം
ബീഫ് നീളത്തിലരിഞ്ഞതിനുശേഷം കാശ്മീരി മുളക്‌െപാടി, സോയാസോസ്, ഇഞ്ചിയും വെളുത്തുള്ളിയും അരച്ചത്, ചെറുനാരങ്ങാനീര്, കോണ്‍ഫ്ലോര്‍ എന്നിവ ചേര്‍ത്ത് ഇളക്കി എണ്ണയില്‍ മൊരിയുന്നതുവരെ വറുത്തെടുക്കുക.പാനില്‍ എണ്ണ ചൂടാക്കി ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, സെലറി, സവാള അരിഞ്ഞത് എന്നിവ ഇട്ട് വഴറ്റി അതിലേക്ക് അല്പം വെള്ളം, സോയാസോസ്, ഉപ്പ്, പഞ്ചസാര, കുരുമുളക് പൊടി എന്നിവ ചേര്‍ത്ത് തിളപ്പിക്കുക. അതിലേക്ക് അല്പം കോണ്‍ഫ്ലോര്‍ വെള്ളത്തില്‍ കലക്കിയതും ഒഴിച്ച് കുറുകുമ്പോള്‍ വറുത്തുവച്ചിരിക്കുന്ന ബീഫ് ഇട്ട് നന്നായി ഇളക്കി വാങ്ങുക. അരിഞ്ഞു വെച്ചിരിക്കുന്ന ലീക്‌സ് മുകളില്‍ വിതറി അലങ്കരിക്കുക.