പൊരിച്ച അയക്കുറ മുളകിട്ടത്
ചേരുവകള്‍
1. അയക്കുറ - 1/2 കിലോ (വട്ടത്തില്‍ കഷണങ്ങളാക്കിയത്) 2. സവാള - 3 (ചെറുതായരിഞ്ഞത്)
3. പച്ചമുളക് - 6 എണ്ണം (കീറിയത്)
4. തക്കാളി - 2 എണ്ണം (ചെറുതായി മുറിച്ചത്)
5. ഇഞ്ചി, വെളുത്തുള്ളി ചതച്ചത് - ഒരു ടേബിള്‍സ്‌പൂണ്‍
6. പുളിപിഴിഞ്ഞത് - ആവശ്യത്തിന്
7. പിരിയന്‍ മുളകുപൊടി - 4 ടീസ്‌പൂണ്‍
8. മല്ലിപ്പൊടി - ഒരു ടേബിള്‍സ്‌പൂണ്‍
9. മഞ്ഞള്‍പ്പൊടി - 1/2 ടീസ്‌പൂണ്‍
10. കടുക്, ഉലുവ - വറക്കാന്‍ ആവശ്യത്തിന്
11. വെളിച്ചെണ്ണ, കറിവേപ്പില, ഉപ്പ് - ആവശ്യത്തിന്
തയാറാക്കുന്ന വിധം
മീനില്‍ 2 ടീസ്‌പൂണ്‍ മുളകുപൊടി, അല്‌പം മഞ്ഞള്‍പ്പൊടി, പാകത്തിനുള്ള ഉപ്പ്, ഒരു ടീസ്‌പൂണ്‍ വെളിച്ചെണ്ണ എന്നിവ പുരട്ടി 1/2 മണിക്കൂര്‍ വയ്‌ക്കുക. ശേഷം ചെറുതായി പൊരിച്ചെടുക്കുക. ഒരു മണ്‍ചട്ടിയില്‍ അല്‌പം വെളിച്ചെണ്ണ ചൂടാക്കി കടുകും ഉലുവയും പൊട്ടിച്ച സവാള, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില എന്നിവ ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് ബാക്കിയുള്ള മുളകുപൊടി, മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി എന്നിവ ചേര്‍ത്ത് ഒന്നുകൂടി വഴറ്റി ആവശ്യത്തിനുള്ള വെള്ളം, പാകത്തിനുള്ള പുളി, ഉപ്പ് എന്നിവ ചേര്‍ത്ത് തിളപ്പിക്കുക. തിളച്ച് കഴിഞ്ഞാല്‍ പൊരിച്ചുവച്ച മീനും കറിവേപ്പിലയും ചേര്‍ത്ത് ഇറക്കിവയ്‌ക്കുക. മുളകിട്ടത് തയാര്‍.