മസാലദോശ
ആവശ്യമായ സാധനങ്ങള്‍
പച്ചരി 500 ഗ്രാം
ഉഴുന്ന് 200 ഗ്രാം
മൈദ 100 ഗ്രാം
ഉരുളക്കിഴങ്ങ് 350 ഗ്രാം
വലിയ ഉള്ളി 250 ഗ്രാം
പച്ചമുളക് 5 എണ്ണം
മഞ്ഞള്‍പൊടി അര ടീസ്പൂണ്‍
ഇഞ്ചി 1 കഷ്ണം
നെയ്യ് അര കപ്പ്
വെളിച്ചെണ്ണ 3 ടേബിള്‍സ്പൂണ്‍
ഉപ്പ് പാകത്തിന്
തയ്യാറാക്കുന്ന വിധം
പച്ചരിയും ഉഴുന്നും വേവ്വേറെ കുതിര്‍ത്ത് അരച്ചെടുത്ത് മൈദയും പാകത്തിനുപ്പും വെള്ളവും ചേര്‍ത്ത് സാധാരണ ദോശയ്ക്ക് കലക്കുന്നതുപോലെ ചേര്‍ത്ത് ആറ്് മണിക്കൂര്‍ വെക്കുക. ഉരുളക്കിഴങ്ങും സവാളയും ഇഞ്ചിയും അരിഞ്ഞ് അതില്‍ പാകത്തിനുപ്പും വെള്ളവും മഞ്ഞള്‍പൊടിയും കറിവേപ്പിലയും ചേര്‍ത്ത് വേവിക്കുക. വെള്ളം വറ്റിച്ചെടുത്ത ഇതില്‍ കടുക് വറുത്തിടുക. ദോശക്കല്ല് അടുപ്പില്‍ വെച്ച് നന്നായി ചൂടായതിനുശേഷം നെയ്യ് പുരട്ടി അരിമാവ് കോരിയൊഴിച്ച് കനം കുറച്ച് പരത്തുക. അര ടീസ്പൂണ്‍ നെയ്യ് ദോശയുടെ മുകളില്‍ ഒഴിച്ച് തയ്യാറാക്കി വെച്ച മസാലക്കൂട്ട് വെച്ച് മടക്കിയെടുക്കുക.