ഗോതമ്പ് ദോശ
ആവശ്യമായ സാധനങ്ങള്‍
ഗോതമ്പുപൊടി 500 ഗ്രാം
ഉപ്പ് പാകത്തിന്
എണ്ണ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഗോതമ്പുപൊടിയില്‍ പാകത്തിനുപ്പും വെള്ളവും ചേര്‍ത്ത് കട്ടയില്ലാതെ കലക്കിയെടുക്കുക. ദോശക്കല്ല് അടുപ്പില്‍ വെച്ച് ചൂടാകുമ്പോള്‍ എണ്ണ പുരട്ടി മാവ് ഒഴിച്ച് കനം കുറച്ച് പരത്തി രണ്ട് ഭാഗവും മറിച്ചിട്ട് വേവിച്ചെടുക്കുക. ഗോതമ്പുപൊടിയില്‍ കുറച്ച് ഉഴുന്നുപൊടി ചേര്‍ത്ത് കുറച്ചു നേരം വെച്ചതിന് ശേഷം ദോശ ഉണ്ടാക്കിയാല്‍ നല്ല മയവും രുചിയും കിട്ടും.