ആപ്പിള്‍ പായസം
ആവശ്യമായ ചേരുവകള്‍
തൊലികളഞ്ഞ് ചെറുതായി മുറിച്ചെടുത്ത ആപ്പിള്‍ - 2 കപ്പ്
ചവ്വരി - അരക്കപ്പ്
വെളളം - ഒരു കപ്പ്
പാല്‍ - ഒരു ലിറ്റര്‍
പഞ്ചസാര - 5 ടേബിള്‍ സ്പൂണ്‍
കണ്ടെന്‍സ്ഡ് മില്‍ക്ക് - 200 മില്ലി.
നെയ്യ് - 2 സ്പൂണ്‍
ഉണക്കമുന്തിരി - 10 എണ്ണം
ഏലക്കാപൊടി - 1/4 സ്പൂണ്‍
തയ്യാറാക്കുന്ന വിധം
ആദ്യം തന്നെ പാനില്‍ നെയ്യൊഴിച്ച് മുറിച്ചുവെച്ച ആപ്പിള്‍ കഷണങ്ങള്‍ പാനിലേക്ക് ഇട്ട് ചെറുതായി ഒന്നു മൊരിയിച്ചെടുക്കുക. വേറൊരു പാത്രത്തില്‍ ചൗവ്വരി വേവിച്ച് മാറ്റിവെക്കണം.അതിനുശേഷം പാല്‍ പഞ്ചയാരയും ചേര്‍ത്ത് തിളപ്പിക്കുക. പാല്‍ തിളച്ച് കുറുകി വരുമ്പോള്‍ ഇതിലേക്ക് നേരത്തേ മൊരിയിച്ചു മാറ്റിവെച്ച ആപ്പിള്‍ കഷണങ്ങളും വേവിച്ച് മാറ്റിവെച്ചിരിക്കുന്ന ചൗവ്വരിയും ചേര്‍ത്ത് അഞ്ച് മിനിട്ട് വേവിച്ചെടുക്കുക. ഇതിലേക്ക് കണ്ടന്‍സ്ഡ് മില്‍ക്ക് ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
നെയ്യില്‍ വറുത്തു കോരിയ ഉണക്കമുന്തിരിയും ഏലക്കാപ്പൊടിയും കൂടി ഇതിനു മുകളിലായി വിതറുക. രുചികരമായ ആപ്പിള്‍ പായസം റെഡി. ഇനി സെര്‍വിംഗ് ഡിഷിലേക്ക് മാറ്റി എല്ലാവര്‍ക്കും വിളമ്പിക്കോളൂ.