മലബാര്‍ കോഴിപ്പിരളന്‍
ചേരുവകള്‍
ഇളയ കോഴി ഇടത്തരം കഷണ
ങ്ങളാക്കിയത് - അരക്കിലോ
തേങ്ങാക്കൊത്ത് - രണ്ട്
ടേബിള്‍സ്‌പൂണ്‍
ഇഞ്ചി - ഒരു കഷണം
വിനാഗിരി - ഒരു ടീസ്‌പൂണ്‍
സവാള- ഒന്ന്
കറിവേപ്പില - ഒരു തണ്ട്
പച്ചമുളക് - 3 (കീറിയത്)
ഉപ്പ്, എണ്ണ - ആവശ്യത്തിന്
അരയ്‌ക്കാന്‍ വേണ്ട ചേരുവകള്‍
ഇഞ്ചി - ഒരു കഷണം
വെളുത്തുള്ളി - ആറ് അല്ലി
ഗ്രാമ്പൂ - നാലെണ്ണം
കറുവാപ്പട്ട - ഒരു കഷണം
ഏലയ്‌ക്ക - നാലെണ്ണം
പെരുംജീരകം - മുക്കാല്‍ടീസ്‌പൂണ്‍
തക്കോലം - ചെറിയ കഷണം
മുളകുപൊടി - ഒരു ടീസ്‌പൂണ്‍
മല്ലിപ്പൊടി - ഒന്നരടീസ്‌പൂണ്‍
കുരുമുളകുപൊടി - അരടീസ്‌പൂണ്‍
മഞ്ഞള്‍പ്പൊടി - അരടീസ്‌പൂണ്‍
തയാറാക്കുന്നവിധം
കോഴി കഴുകി വൃത്തിയാക്കിവയ്‌ക്കുക. സവാള, ഇഞ്ചി, പച്ചമുളക് ഇവയെല്ലാം നീളത്തില്‍ കനംകുറച്ച് അരിഞ്ഞുവയ്‌ക്കുക. അരയ്‌ക്കാനുള്ള ചേരുവകള്‍ അല്‌പം വെള്ളം തൊട്ട് അമ്മിക്കല്ലില്‍ വടിയെ (നല്ല മഷിപോലെ) അരച്ചെടുക്കുക. ഒരു മണ്‍ചട്ടിയില്‍ എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ സവാള, പച്ചമുളക്, ഇഞ്ചി, തേങ്ങാക്കൊത്ത്, കറിവേപ്പില എന്നിവ വഴറ്റുക. ഇതിലേക്ക് കോഴിക്കഷണങ്ങള്‍ ചേര്‍ത്ത് ഒന്നിളക്കിയശേഷം അരച്ച കൂട്ട്, വിനാഗിരി, പാകത്തിന് ഉപ്പ് എന്നിവ ചേര്‍ത്തിളക്കി അടച്ച് വേവിക്കുക. ഇടയ്‌ക്ക് ഇളക്കാന്‍ ശ്രദ്ധിക്കുക. മസാല ഇറച്ചിയില്‍ നല്ലവണ്ണം പൊതിഞ്ഞുവരുന്ന പരുവത്തില്‍ അടുപ്പില്‍നിന്നും ഇറക്കി ഉപയോഗിക്കാം.