മീന്‍ മുളകിട്ടത്

തക്കാളി-2
സവാള-പകുതി
ചെറുയുള്ളി-10
വെളുത്തുള്ളി-5
ഇഞ്ചി-ഒരു കഷ്ണം
പച്ചമുളക്-5
മല്ലിപ്പൊടി-ഒന്നര ടേബിള്‍ സ്പൂണ്‍
മുളകുപൊടി-ഒരു ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍
പുളി-ചെറുനാരങ്ങാവലിപ്പത്തില്‍
ഉപ്പ്
വെളിച്ചെണ്ണ
കറിവേപ്പില
ചേരുവകൾ
അയല-അരക്കിലോതക്കാളി-2
സവാള-പകുതി
ചെറുയുള്ളി-10
വെളുത്തുള്ളി-5
ഇഞ്ചി-ഒരു കഷ്ണം
പച്ചമുളക്-5
മല്ലിപ്പൊടി-ഒന്നര ടേബിള്‍ സ്പൂണ്‍
മുളകുപൊടി-ഒരു ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍
പുളി-ചെറുനാരങ്ങാവലിപ്പത്തില്‍
ഉപ്പ്
വെളിച്ചെണ്ണ
കറിവേപ്പില
പാകം ചെയ്യുന്ന വിധം
മീന്‍ കഴുകി ഇടത്തരം കഷ്ണങ്ങളാക്കി മുറിയ്ക്കുക. കഴുകി വൃത്തിയാക്കി ഇതില്‍ മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നിവ പുരട്ടി 1 മണിക്കൂര്‍ വയ്ക്കുക. ഒരു മീന്‍ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കുക. ഇതില്‍ വെളുത്തുള്ളി ചതച്ചത്, ചുവന്നുള്ളി നീളത്തില്‍ അരിഞ്ഞത്, ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ ചേര്‍ത്തു വഴറ്റുക. ഇത് നല്ലപോലെ വഴുന്ന വരുമ്പോള്‍ സവാള നീളത്തില്‍ അരിഞ്ഞതും തക്കാളി അരിഞ്ഞതും ചേര്‍ത്തു നല്ലപോലെ വഴറ്റണം. തക്കാളി നല്ലപോലെ ഉടഞ്ഞു ചേരണം. ഇതിലേയ്ക്ക് പുളി പിഴിഞ്ഞ വെള്ളം ചേര്‍ക്കണം. ഒരു ചീനച്ചട്ടിയില്‍ എണ്ണ ചേര്‍ക്കാതെ മല്ലിപ്പൊടി, മുളകുപൊടി എന്നിവ ഇട്ടു ചൂടാക്കിയെടുക്കുക. മുകളിലെ കൂട്ടു തിളച്ചു വരുമ്പോള്‍ ഇതിലേയ്ക്ക് ചൂടാക്കി വച്ച പൊടികള്‍ ചേര്‍ത്തിളക്കുക. ഇത് അല്‍പം തിളച്ചു കഴിയുമ്പോള്‍ മീന്‍ കഷ്ണങ്ങള്‍ ചേര്‍ത്തിളക്കണം. പാകത്തിന് ഉപ്പും ചേര്‍ക്കുക. മീന്‍ വെന്ത് കറി ഒരുവിധം കുറുകിക്കഴിയുമ്പോള്‍ കറിവേപ്പില മുകളിലിട്ടു വെളിച്ചെണ്ണ മുകളില്‍ തൂകി വാങ്ങി വയ്ക്കാം. തണുത്തു കഴിഞ്ഞാല്‍ മീന്‍ മുളകിട്ടത് കൂടുതല്‍ രുചികരമാകും. എരിവ് കൂടുതല്‍ വേണമെന്നുള്ളവര്‍ ഇതനുസരിച്ച് പച്ചമുളകോ മുളകുപൊടിയോ കൂടുതല്‍ ചേര്‍ക്കാം. കപ്പയ്‌ക്കൊപ്പം കഴിയ്ക്കാന്‍ ഏറെ നല്ലതാണ് ഈ മീന്‍ മുളകിട്ടത്.