ഉണക്ക അയലയും ചേമ്പും തേങ്ങാ അരച്ചുകറി
ആവശ്യമുള്ള സാധനങ്ങള്‍
ഉണക്ക അയല വൃത്തിയാക്കിയത്- 10 എണ്ണംവെള്ളം- 1 1/2 കപ്പ്
ചെറിയ ചേമ്പ് - കാല്‍ കിലോ (നാലായി മുറിച്ചത്)
ഉപ്പ് - പാകത്തിന്
പച്ചമുളക് കീറിയത് - 4 എണ്ണം
കുടംപുളി രണ്ടായി കീറിയത് - 6 കഷണം
തേങ്ങ - 1 1/2 കപ്പ്
മഞ്ഞള്‍പ്പൊടി - 1 ടീസ്‌പൂണ്‍
വെളുത്തുള്ളി - 4 അല്ലി
ചുവന്നുള്ളി - 2 അല്ലി
കടുക്- ഒരു ടീസ്‌പൂണ്‍
വെളിച്ചെണ്ണ - 2 ടേബിള്‍സ്‌പൂണ്‍
ചുവന്നുള്ളി വട്ടത്തില്‍ അരിഞ്ഞത് - 1 ടീസ്‌പൂണ്‍
കറിവേപ്പില - രണ്ട് തണ്ട്
തയാറാക്കുന്നവിധം
ഉണക്ക അയല വൃത്തിയാക്കിയ ശേഷം പത്തുമിനിറ്റ് വെള്ളത്തലിടുക. ചേമ്പ്, ഉണക്ക അയലമുറിച്ചത് , കുടംപുളി, പച്ചമുളക് കീറിയത്, പാകത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് അടുപ്പില്‍വച്ച് വേവിക്കുക. തേങ്ങ, മഞ്ഞള്‍പ്പൊടി, വെളുത്തുള്ളി, ചുവന്നുള്ളി ഇവ ഒരുമിച്ച് നല്ല മയത്തില്‍ അരയ്‌ക്കുക. ഉണക്കഅയലയും ചേമ്പും പാകത്തിന് വെന്തു കഴിയുമ്പോള്‍ അരപ്പുചേര്‍ത്ത് മീന്‍ പൊടിഞ്ഞുപോവാതെ സാവധാനം ഇളക്കുക. ആവശ്യമെങ്കില്‍ മാത്രം ഉപ്പു ചേര്‍ക്കുക. ചാറിന് നീട്ടം വേണമെങ്കില്‍ അല്‌പ, വെള്ളം കൂടി ഒഴിച്ച് ഇളക്കി ചൂടാക്കുക. അരപ്പു തിളയ്‌ക്കുന്നതിന് തൊട്ടുമുമ്പ് അടുപ്പില്‍നിന്നു വാങ്ങിവയ്‌ക്കുക. ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി കടുകിട്ട് പൊട്ടിക്കുക. ചുവന്നുള്ളി ചേര്‍ത്ത് മൂപ്പിച്ചശേഷം കറിവേപ്പിലയുംഇട്ട് മൂപ്പിക്കുക. ഇത് ഉണക്കഅയലക്കറിയില്‍ ഒഴിച്ച് ചെറുതായി ഇളക്കിവയ്‌ക്കുക. ചൂടോടെ ചോറിനൊപ്പം വിളമ്പാം.
(റ്റോഷ്‌മ ബിജു വര്‍ഗീസ് via:mangalam)