കോട്ടയം ബീഫ് ഫ്രൈ / കറി
ചേരുവകൾ
1) നല്ല പോത്തിറച്ചി (അധികം മൂപ്പില്ലാത്തത്) 1 കിലോ,തേങ്ങ കൊത്ത് 100 ഗ്രാം ,
ചുവന്നുള്ളി -150 ഗ്രാം / സവോള- 2 വലുത്
ഇഞ്ചി ചെറിയ കഷണം കൊത്തിയരിഞ്ഞത്
വെളുത്തുള്ളി 5-6 അല്ലി
2) കറുവ പട്ട 4 കഷണം(ചെറുത്),
ഗ്രാമ്പൂ 3-4 എണ്ണം,
മല്ലിപ്പൊടി 2 ടേബിള്‍സ്പൂണ്‍,
കുരുമുളക്പൊടി 1/2 ടേബിള്‍സ്പൂണ്‍,
ചുവന്ന മുളകുപൊടി 2 ടേബിള്‍സ്പൂണ്‍,
തക്കോലം 2-3 പൂക്കള്‍,
ഇറച്ചി മസാലകൂട്ട് പൊടിച്ചത്- 1.5 ടേബിള്‍സ്പൂണ്‍
3) ഉപ്പ് – ആവശ്യത്തിന്
4) വെളിച്ചെണ്ണ – വഴറ്റാന്‍ ആവശ്യത്തിന്, കറിവേപ്പില 2-3 തണ്ടുകള്‍
ഇനി ഫ്രൈ ആയി വേണ്ടവര്‍ക്ക് ഇറച്ചി എണ്ണയില്‍ മൂപ്പിക്കുമ്പോള്‍ നന്നായി ഇളക്കി ചാറു വറ്റിച്ചു അതിലേക്കു ഒരു സവാള ചെറുതായി അറിഞ്ഞത് 3-4 തവണയായി ചേര്‍ത്ത് 2 പച്ചമുളകും ഇട്ടു ബ്രൌണ്‍ നിറത്തില്‍ ഇറച്ചി ആവുമ്പോള്‍ ഇറക്കി വെച്ച് ഉപയോഗിക്കാം.
ഗ്രാമ്പൂ 3-4 എണ്ണം,
മല്ലിപ്പൊടി 2 ടേബിള്‍സ്പൂണ്‍,
കുരുമുളക്പൊടി 1/2 ടേബിള്‍സ്പൂണ്‍,
ചുവന്ന മുളകുപൊടി 2 ടേബിള്‍സ്പൂണ്‍,
തക്കോലം 2-3 പൂക്കള്‍,
ഇറച്ചി മസാലകൂട്ട് പൊടിച്ചത്- 1.5 ടേബിള്‍സ്പൂണ്‍
3) ഉപ്പ് – ആവശ്യത്തിന്
4) വെളിച്ചെണ്ണ – വഴറ്റാന്‍ ആവശ്യത്തിന്, കറിവേപ്പില 2-3 തണ്ടുകള്‍
പാകം ചെയ്യുന്ന രീതി
ആദ്യമായി കഷണങ്ങള്‍ ആകി കഴുകി വൃത്തിയാക്കിയ ഇറച്ചി കുക്കറില്‍ ഇടുക (വെള്ളം അധികം ഉണ്ടാവരുതേ) അതില്‍ അറിഞ്ഞു വെച്ച ഉള്ളി / സവോള, തേങ്ങ കൊത്ത്, വെളുത്തുള്ളി, ഇഞ്ചി, 2 ഉം 3 ഉം ലിസ്റ്റില്‍ ഉള്ള സാധനങ്ങള്‍ എല്ലാം ചേര്‍ത്ത് ഇളക്കി ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് വേകാന്‍ വെക്കുക. ഇളം ഇറച്ചി ആണെങ്കില്‍ 2 വിസില്‍ മാത്രമേ വെക്കാവുള്ളൂ. ഇല്ലെങ്കില്‍ പൊടിഞ്ഞു പോകും. ഇറച്ചി വേവായാല്‍ കുക്കര്‍ തുറന്നു തണുക്കാന്‍ വെക്കുക. കറി ആയി ഉപയോഗിക്കാന്‍ എണ്ണ മൂപ്പിച്ചു കടുക് ഇട്ടു കറിവേപ്പിലയും ചേര്‍ത്ത് അതില്‍ ഇറച്ചി ഇട്ടു ചാറു കുറുകി പോകാതെ എടുക്കുക.ഇനി ഫ്രൈ ആയി വേണ്ടവര്‍ക്ക് ഇറച്ചി എണ്ണയില്‍ മൂപ്പിക്കുമ്പോള്‍ നന്നായി ഇളക്കി ചാറു വറ്റിച്ചു അതിലേക്കു ഒരു സവാള ചെറുതായി അറിഞ്ഞത് 3-4 തവണയായി ചേര്‍ത്ത് 2 പച്ചമുളകും ഇട്ടു ബ്രൌണ്‍ നിറത്തില്‍ ഇറച്ചി ആവുമ്പോള്‍ ഇറക്കി വെച്ച് ഉപയോഗിക്കാം.