ആവശ്യമുള്ള സാധനങ്ങള്‍:
കടലപ്പൊടി -250 ഗ്രാം
മുട്ട -1 എണ്ണം
സവാള -1 എണ്ണം
പച്ചമുളക് -5 എണ്ണം
ചിക്കന്‍ -150 ഗ്രാം
അരിപ്പൊടി -1 സ്പൂണ്‍
ഇഞ്ചി -ചെറിയ കഷണം
വെളുത്തുള്ളി -3 അല്ലി
മുളകുപൊടി -ആവശ്യത്തിന്
മഞ്ഞള്‍പ്പൊടി -ചെറിയ സ്പൂണ്‍
ഗരംമസാല -ഒരു നുള്ള്
മല്ലിച്ചെപ്പ്, കറിവേപ്പില -ആവശ്യത്തിന്
ഉപ്പ് -ആവശ്യത്തിന്
വെളിച്ചെണ്ണ -ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം:
മുക്കാല്‍ ഗ്ളാസ് വെള്ളത്തില്‍ അല്‍പം മുളകുപൊടി, ഉപ്പ്, മഞ്ഞള്‍പ്പൊടി ഇവ ചേര്‍ത്ത് വേവിക്കുക. ചിക്കന്‍ എല്ലുമാറ്റി മിക്സിയില്‍ ഒന്ന് കറക്കിയെടുക്കുക. ചിക്കന്‍ സ്റ്റോക് (ചിക്കന്‍ വേവിച്ച വെള്ളം) അരിച്ചെടുക്കുക. സവാള, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി ഇലകള്‍ ഇവ പൊടിയായി അരിയുക. ഇതിലേക്ക് മിക്സ് ചെയ്ത് ചിക്കന്‍, മുട്ട, കടലപ്പൊടി, അരിപ്പൊടി, ഉപ്പ്, മഞ്ഞള്‍പ്പൊടി, ഗരം മസാലപ്പൊടി ഇവ യോജിപ്പിക്കുക. ചിക്കന്‍ സ്റ്റോക് ചേര്‍ത്ത് നുള്ളിയിടാന്‍ പാകത്തില്‍ കുഴക്കുക. വെളിച്ചെണ്ണ ചൂടാകുമ്പോള്‍ നുള്ളിയിട്ട് പൊരിച്ചെടുക്കുക.
ലേബലുകള്‍:
Chicken ,
Malayalam ,
Non-Veg ,
Snacks