മൈദ വിഷു അട
ആവശ്യമുള്ള സാധനങ്ങള്‍
മൈദ- രണ്ട് കപ്പ്
തേങ്ങ ചിരകിയത്- രണ്ട് കപ്പ്
ശര്‍ക്കര- 200 ഗ്രാം
ഏലയ്‌ക്കപ്പൊടി - രണ്ട് ടീസ്‌പൂണ്‍
വെള്ളം- ഒരു കപ്പ്
വാഴയില- ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഒരു പാത്രത്തില്‍ 50 മില്ലിലിറ്റര്‍ വെള്ളമെടുത്ത് ശര്‍ക്കര കലക്കി തിളപ്പിക്കുക. ലായനി കുറുകിത്തുടങ്ങുമ്പോള്‍ അടുപ്പില്‍ നിന്ന് വാങ്ങുക. ചൂടു പോയ ശേഷം അരിച്ചെടുക്കുക. ഈ ശര്‍ക്കരപാവിലേക്ക് തേങ്ങ ചിരകിയതും ഏലയ്‌ക്കാപ്പൊടിയും ചേര്‍ക്കുക. ഒരു പാത്രത്തില്‍ മൈദയിട്ട് തിളപ്പിച്ച വെള്ളം ചേര്‍ത്ത് കുഴയ്‌ക്കുക. (ഒരുപാട് വെള്ളം ചേര്‍ക്കരുത്). കുഴച്ച മാവ് ഉരുളകളാക്കി വാഴയിലയില്‍ വച്ച് പരത്തുക. അതിനു മുകളിലായി തേങ്ങചേര്‍ത്ത ശര്‍ക്കരപാവ് ഇടുക. വാഴയില കുറുകെ മടക്കി ഇഡ്‌ഡലി കുട്ടകത്തില്‍ വച്ച് ആവി കയറ്റുക. വാഴയിലയ്‌ക്ക് ബ്രൗണ്‍ നിറമാകുമ്പോള്‍ ഇറക്കി വയ്‌ക്കുക. ചൂടോടെ വിളമ്പാം.