ചെറിയഉള്ളി തിയ്യല്‍
ആവശ്യമായ സാധനങ്ങള്‍
1. ചെറിയ ഉള്ളി 150 ഗ്രാം2. തേങ്ങ ചിരകിയത് 1/2 മുറി
3. കൊച്ചുള്ളി 3 എണ്ണം
4. മല്ലിപ്പൊടി 3 ടേബിള്‍സ്പൂണ്‍
5. മുളകുപൊടി 2 ടീസ്പൂണ്‍
6. മഞ്ഞള്‍പ്പൊടി 1/2 ടീസ്പൂണ്‍
7. ഉപ്പ് പാകത്തിന്
8. വെളിച്ചെണ്ണ 2 ടേബിള്‍സ്പൂണ്‍
9. കറിവേപ്പില 2 തണ്ട്
10. പച്ചമുളക് (നാലാക്കിമുറിച്ചത്)1 എണ്ണം
പാകം ചെയ്യുന്നവിധം
1. പച്ചമുളക്, കറിവേപ്പില അല്പം മഞ്ഞള്‍പൊടി, 150 ഗ്രാം ചെറിയ ഉള്ളി 11/2 കപ്പ് വെള്ളവും പാകത്തിന് ഉപ്പും ചേര്‍ത്തു വേവിക്കുക.2. വേറൊരു പാത്രത്തില്‍ വെളിച്ചെണ്ണ ഒഴിച്ചശേഷം തേങ്ങ ചിരകിയത്, കറിവേപ്പില, മൂന്നു കൊച്ചുള്ളി ഇവ ചേര്‍ത്ത് സ്വര്‍ണനിറമാകുന്നതുവരെ വറുക്കുക.
3. സ്വര്‍ണനിറമാകുമ്പോള്‍ മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, മുളകുപൊടി എന്നിവ ചേര്‍ത്ത് അരമിനിറ്റ് കൂടി വറുത്തശേഷം തണുപ്പിച്ച് മിക്‌സിയില്‍ വെള്ളം ചേര്‍ത്തരച്ചെടുക്കുക.
4. ഈ അരപ്പ് ചട്ടിയില്‍ വേവിച്ചുവച്ചിരിക്കുന്ന ചെറിയ ഉള്ളിയില്‍ ചേര്‍ത്ത് 11/2 കപ്പ് വെള്ളവും പാകത്തിന് ഉപ്പും ചേര്‍ത്തു തിളപ്പിച്ച് ഉപയോഗിക്കുക.