വെജിറ്റേറിയന്‍ നൂഡില്‍സ്
ആവശ്യമായ സാധനങ്ങള്‍
1. പാകം ചെയ്ത വെജിറ്റേറിയന്‍ നൂഡില്‍സ് – 200 ഗ്രാമിന്റെ ഒരു പായ്ക്കറ്റ്2. മുളപ്പിച്ച ഉള്ളി 1 ഇഞ്ച് നീളത്തില്‍ മുറിച്ചത് – 1/2 കപ്പ്
3. അരിഞ്ഞ കൂണ്‍ , ക്യാരറ്റ്, കാബേജ് എന്നിവ കനം കുറച്ചരിഞ്ഞത് – 2 കപ്പ്
4. സോയസോസ് – 3 ടേബിള്‍സ്പൂണ്‍
5.വിനാഗിരി – 2 ടേബിള്‍സ്പൂണ്‍
6.മുളക് അരച്ചത് – 1 ടേബിള്‍സ്പൂണ്‍
7.ഉപ്പും പഞ്ചസാരയും – 1 ടേബിള്‍സ്പൂണ്‍ വീതം
8.വെജിറ്റബിള്‍ ഓയില്‍ – 3 ടേബിള്‍സ്പൂണ്‍
തയ്യാറാക്കുന്ന വിധം
നൂഡിലിന്റെ പാക്കറ്റില്‍ പറഞ്ഞിരിക്കുന്നതു പ്രകാരം അതു തയ്യാറാക്കുക. 3 ടേബിള്‍സ്പൂണ്‍ വെജിറ്റബിള്‍ എണ്ണ ചൂടാക്കി ഉള്ളി വഴറ്റുക. പിന്നീട് അരിഞ്ഞ കൂണ്‍ , ക്യാരറ്റ്, കാബേജ് എന്നിവ ചേര്‍ത്ത് വഴറ്റുക. സോയസോസ് ,വിനാഗിരി ,മുളക് അരച്ചത് ,ഉപ്പും പഞ്ചസാരയും , വെജിറ്റബിള്‍ എണ്ണ എന്നിവ ചേര്‍ത്ത് തോരുന്നതുവരെ ഇളക്കുക. ഇതിലേക്കു വേവിച്ച നൂഡില്‍സും 1/4 കപ്പ് വെള്ളവും കൂടി ചേര്‍ത്ത് ഏകദേശം 2 മിനിറ്റോളം ഇളക്കി ചൂടോടെ വിളമ്പുക.