ചേരുവകൾ
- വറുത്ത അരിപൊടി (അപ്പത്തിനുള്ളത്),
- ഉഴുന്ന് പരിപ്പ്
- കായം
- ചുവന്ന ഉണക്ക മുളക് (crushed red chilli)
- തേങ്ങ ചിരകിയത്
- പഞ്ചസാര (ഒരു നുള്ള്)
- കറി വേപ്പില
- കടുക്
- ഓയിൽ
- വെള്ളം
- ഉപ്പ്
തയ്യാറാക്കുന്ന വിധം
ഇനി വെള്ളം തിളപ്പിക്കുക. അത് അരിപൊടിയിൽ ഒഴിക്കണം. ഉപ്പ് ചേർക്കുക. കുഴക്കുക. കട്ടയില്ലാതെ നല്ല മയത്തിൽ കുഴച്ചെടുക്കണം. കൊഴുക്കട്ടയുടെ പരുവത്തിൽ കുഴക്കുക. ഇനി ചെറിയ ഉരുളകൾ (പിടിയുണ്ടാക്കില്ലേ, അതുപോലെ) ആക്കുക. ഇത് ആവിയിൽ 10 മിനിറ്റ് പുഴുങ്ങുക.ഇനി ഓയിൽ ചൂടാക്കി കടുക് വറുക്കുക. ഉഴുന്ന് പരിപ്പ് ചേർക്കുക. കുറച്ചു കായം, ചുവന്ന ഉണക്ക മുളക്, തേങ്ങ ചിരകിയത്, കറി വേപ്പില, സ്വല്പം ഉപ്പ്, ഒരു നുള്ള് പഞ്ചസാര ഇവ ചേർക്കുക ഇവ ചേർത്ത് ഒരു മിനിറ്റ് ചെറിയ തീയിൽ ഇളക്കുക. ഇനി പുഴിങ്ങിവച്ചിരിക്കുന്ന കൊഴുക്കട്ട കുഞ്ഞുങ്ങളെ ഇടുക. നന്നായി ഇളക്കി തീ ഓഫ് ചെയ്യുക.