ക്രിസ്പി ലീവ്സ് വിത്ത് റോസ്റ്റഡ് ബീഫ് സലാഡ്
പോഷക സമൃദ്ധമായ ഇലകളും ബീഫും ചേര്‍ന്ന എളുപ്പം തയാറാക്കാവുന്ന സലാഡാണിത്. ഭക്ഷണത്തിനൊരു നല്ല തുടക്കം നല്‍കാന്‍ കേമന്‍.
ചേരുവകള്‍
1. ബീഫ് അണ്ടര്‍കട്ട് -100 ഗ്രാം
2. ഐസ് ബര്‍ഗ് ലെറ്റ്യൂസ് -50 ഗ്രാം
3. റോമന്‍ ലെറ്റ്യൂസ് -50 ഗ്രാം
4. പാര്‍സ്ലി ലീവ്സ് -10 ഗ്രാം
5. ബ്ളാക് ഒലിവ് -പത്ത് എണ്ണം
6. ചെറി ടൊമാറ്റോ നടുമുറിച്ചത് -അഞ്ച്
7. ചതച്ച കുരുമുളക് -ഒരു ടീസ്പൂണ്‍
8. ഉപ്പ് -പാകത്തിന്
2. ഐസ് ബര്‍ഗ് ലെറ്റ്യൂസ് -50 ഗ്രാം
3. റോമന്‍ ലെറ്റ്യൂസ് -50 ഗ്രാം
4. പാര്‍സ്ലി ലീവ്സ് -10 ഗ്രാം
5. ബ്ളാക് ഒലിവ് -പത്ത് എണ്ണം
6. ചെറി ടൊമാറ്റോ നടുമുറിച്ചത് -അഞ്ച്
7. ചതച്ച കുരുമുളക് -ഒരു ടീസ്പൂണ്‍
8. ഉപ്പ് -പാകത്തിന്
തയാറാക്കുന്നവിധം:
കുരുമുളക് ചതച്ചതിന്‍െറ പകുതിയും ഉപ്പും ബീഫ് അണ്ടര്‍കട്ടില്‍ നന്നായി പുരട്ടിവെക്കുക. ഓവന്‍ 150 ഡിഗ്രി ചൂടാക്കുക. അതില്‍ തയാറാക്കിവെച്ച ബീഫ് പത്തു മിനിറ്റ് റോസ്റ്റ് ചെയ്യുക. തണുക്കാനായി പുറത്തുവെക്കുക. അതിനുശേഷം രണ്ടുമുതല്‍ ആറു വരെയുള്ള ചേരുവകള്‍ പ്ളേറ്റില്‍വെച്ച് അലങ്കരിക്കുക. ഓവനില്‍ നിന്നെടുത്ത ബീഫ് ചെറുതായരിഞ്ഞ് പാത്രത്തില്‍വെക്കുക. അതിനുമുകളില്‍ കുരുമുളക് ചതച്ചത് വിതറി ഡ്രസിങ് തളിച്ച് വിളമ്പാം.
ഡ്രസിങ്ങിന്
1. ബാള്‍സമിക് വിനീഗര്‍ -രണ്ട് ടീസ്പൂണ്‍
2. ഒലിവ് ഓയില്‍ -രണ്ട് ടീസ്പൂണ്‍
3. വെളുത്തുള്ളി ചെറുതായരിഞ്ഞത് -കാല്‍ ടീസ്പൂണ്‍
4. മസ്റ്റാര്‍ഡ് പേസ്റ്റ് -കാല്‍ ടീസ്പൂണ്‍
5. ഉപ്പ് -പാകത്തിന്
1. ബാള്‍സമിക് വിനീഗര്‍ -രണ്ട് ടീസ്പൂണ്‍
2. ഒലിവ് ഓയില്‍ -രണ്ട് ടീസ്പൂണ്‍
3. വെളുത്തുള്ളി ചെറുതായരിഞ്ഞത് -കാല്‍ ടീസ്പൂണ്‍
4. മസ്റ്റാര്‍ഡ് പേസ്റ്റ് -കാല്‍ ടീസ്പൂണ്‍
5. ഉപ്പ് -പാകത്തിന്
ചേരുവകളെല്ലാം ഒന്നിച്ചാക്കി ഇളക്കിചേര്‍ത്താല്‍ ഡ്രസിങ് റെഡിയായി.