മലബാറി കറിവേപ്പില ചിക്കന്‍
ചേരുവകള്‍
ചിക്കന്‍ - അരക്കിലോ ഇടത്തരം
കഷണങ്ങളാക്കിയത്
കറിവേപ്പില - ഏഴ് തണ്ട്
തേങ്ങ ചിരവിയത് - ഒരു കപ്പ്
നല്ല ജീരകം - ഒരു ടീസ്‌പൂണ്‍
കുരുമുളക് - ഒന്നരടീസ്‌പൂണ്‍
ചെറിയ ഉള്ളി - ഒരു കപ്പ് (ചെറുതായി മുറിച്ചത്)
ഇഞ്ചി, വെളുത്തുള്ളി - ഒരു ടീസ്‌പൂണ്‍ (ചതച്ചത്)
പച്ചമുളക് - രണ്ടെണ്ണം (ചെറുതായരിഞ്ഞത്)
തക്കാളി - ഒരെണ്ണം (ചെറുതായ രിഞ്ഞത്)
മുളകുപൊടി - ഒരു ടീസ്‌പൂണ്‍
മഞ്ഞള്‍പ്പൊടി - കാല്‍ടീസ്‌പൂണ്‍
മല്ലിപ്പൊടി - ഒരു ടീസ്പൂണ്‍
ഉപ്പ്, എണ്ണ - ആവശ്യത്തിന്
തയാറാക്കുന്നവിധം
ചിക്കന്‍ കഷണങ്ങള്‍ കഴുകി വൃത്തിയാക്കി മുളകുപൊടി, മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് വേവിച്ച് വയ്‌ക്കുക. കറിപ്പേില അല്‌പം എണ്ണയൊഴിച്ച് വറുത്ത് മാറ്റിവയ്‌ക്കുക. ഈ എണ്ണയില്‍ തന്നെ തേങ്ങ, ജീരകം, കുരുമുളക് എന്നിവ ചേര്‍ത്ത് വറുക്കുക. അധികം ചുവക്കാതെ വറുക്കണം. വറുത്ത തേങ്ങയും കറിവേപ്പിലയും ചേര്‍ത്തരച്ച് വയ്‌ക്കുക.
ഒരു പാത്രത്തില്‍ എണ്ണയൊഴിച്ച് ചൂടായാല്‍ ഇഞ്ചി, വെളുത്തുള്ളി എന്നിവ മൂപ്പിച്ച് ചെറിയ ഉള്ളി, തക്കാളി, പച്ചമുളക് ഇവയും ചേര്‍ത്ത് വഴറ്റിയശേഷം കോഴി വെന്ത വെള്ളവും ചേര്‍ത്തിളക്കി അടച്ചുവച്ച് തിളപ്പിക്കുക. അല്‌പം വെള്ളം വറ്റിയാല്‍ അരച്ച കൂട്ടും വേവിച്ച ചിക്കന്‍ കഷണങ്ങളും പാകത്തിന് ഉപ്പും ചേര്‍ത്ത് ചെറുതീയില്‍ 2 മിനിറ്റ് വച്ച് ചെറുതായി തിളയ്‌ക്കുമ്പോള്‍ ഇറക്കി ഉപയോഗിക്കാം.