കല്ലുമ്മക്കായ വരട്ടിയത്
ചേരുവകള്‍:
വലുപ്പമുള്ള കല്ലുമ്മക്കായ -25 എണ്ണംതക്കാളി (നീളത്തില്‍ മുറിച്ചത്) -2 എണ്ണം
പച്ചമുളക് ചെറുതായി അരിഞ്ഞത് -6 എണ്ണം
ചെറിയ ഉള്ളി ചെറുതായി അരിഞ്ഞത് -4 വലിയ സ്പൂണ്‍
വെളിച്ചെണ്ണ -4 വലിയ സ്പൂണ്‍
ഉലുവ -2 ടീസ്പൂണ്‍
മഞ്ഞള്‍പൊടി -1/2 ടീസ്പൂണ്‍
മുളകുപൊടി -2 ടീസ്പൂണ്‍
ഇഞ്ചി (അരച്ചത്) -2 ടീസ്പൂണ്‍
പുളി -പാകത്തിന്
കറിവേപ്പില -2 തണ്ട്
മല്ലിയില -പാകത്തിന്
ഉപ്പ് -പാകത്തിന്
പാകം ചെയ്യുന്ന വിധം:
കല്ലുമക്കായുടെ ഇറച്ചി ചുരണ്ടിയെടുത്ത് നല്ലപോലെ കഴുകിയശേഷം പുളിവെള്ളത്തില്‍ കുതിര്‍ത്തി പിഴിഞ്ഞെടുക്കുക. ചീനച്ചട്ടിയില്‍ എണ്ണചൂടാക്കി കടുകുപൊട്ടിച്ച് അതില്‍ ഉലുവയിടുക. ഉലുവ നന്നായി ചുവന്നുതുടങ്ങുമ്പോള്‍ ഉള്ളിയും പച്ചമുളകും വഴറ്റിയശേഷം വെളുത്തുള്ളിയും ഇഞ്ചിയും കൂട്ടിച്ചേര്‍ത്ത് വീണ്ടും കുറച്ചുനേരം വഴറ്റണം. അതില്‍ മുളകുപൊടിയും മഞ്ഞള്‍പൊടിയും ചേര്‍ത്തിളക്കിയശേഷം കല്ലുമ്മക്കായയും ബാക്കിയുള്ള ചേരുവകളും ചേര്‍ത്ത് നന്നായി ഇളക്കി ഒരു കപ്പ് വെള്ളവും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് പാത്രം അടച്ചുവെച്ച് നന്നായി വേവിക്കുക. കല്ലുമ്മക്കായ വെന്ത് ചാറുകുറുകിയശേഷം വാങ്ങിവെക്കാവുന്നതാണ്.