ഇഞ്ചി - രണ്ട് ചെറിയ സ്പൂണ്‍ ( കനം കുറച്ചു നീളത്തിലരിഞ്ഞത് )
ചെറിയ വെളുത്തുള്ളി - പതിനെട്ടു അല്ലി
പച്ചമുളക് - ആറെണ്ണം( അറ്റം പിളര്‍ന്നത് )
വിന്നാഗിരി - രണ്ട് വലിയ സ്പൂണ്‍
ഉപ്പു - പാകത്തിന്
തേങ്ങാപ്പാല്‍ - ഒരു കപ്പ് (ഒന്നാം പാല്‍)
തേങ്ങാപ്പാല്‍ - മൂന്ന് കപ്പ് ( രണ്ടാം പാല്‍ )
ഉരുളക്കിഴങ്ങ്( ഇടത്തരം ,നലുകശ്നങ്ങലാക്കിയത് - നാല് എണ്ണം
വെളിച്ചെണ്ണ - ഒരു വലിയ സ്പൂണ്‍
നെയ്യ് - ഒരു ചെറിയ സ്പൂണ്‍
കടുക് - ഒരു ചെറിയ സ്പൂണ്‍
ചുവനുള്ളി (വട്ടത്തിലരിഞ്ഞത്) - രണ്ട് വലിയ സ്പൂണ്‍
കറിവേപ്പില - രണ്ട് തണ്ട്
തയ്യാറാകുന്ന രീതി
താറാവിറച്ചി കഴുകി വലിയ കഷ്ണങ്ങളാക്കി മുറിക്കുക. മല്ലിപൊടി, മുളകുപൊടി, മഞ്ഞള്‍പൊടി, കുരുമുളകുപൊടി, കറുവപ്പട്ട, ഗ്രാമ്പു, ഏലക്ക എന്നിവ മയത്തില്‍ അരച്ചെടുക്കുക. എണ്ണ ചൂടാകുമ്പോള്‍ ഏതാക്രമം സവാള , ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് ഇവ ഇട്ടു വഴറ്റുക. അതിനുശേഷം മസാല അരച്ചതും ചേര്‍ത്തിളക്കുക. ഒന്ന് വഴണ്ട് വരുമ്പോള്‍ ഇതില്‍ ഇറച്ചി, വിന്നാഗിരി,ഉപ്പു,രണ്ടാം തേങ്ങാപ്പാല്‍ എന്നിവ ചേര്‍ത്തിളക്കി ഒരു കുഴിവുള്ള തട്ടം കൊണ്ട് മൂടി വേവിക്കുക. കുഴിവുള്ള തട്ടത്തില്‍ വെള്ളം ഒഴിക്കുക(ഇറച്ചി സാവധാനം വേവുവാന്‍ വേണ്ടിയാണിത്) . ഇറച്ചി മുക്കാല്‍ വേവാകുമ്പോള്‍ ഉരുളക്കിഴങ്ങ് ചേര്‍ക്കുക. ഉരുളക്കിഴങ്ങ് വെന്താലുടന്‍ ഒന്നാം പാല്‍ ചേര്‍ത്ത് ചൂടാകുമ്പോള്‍ അടുപ്പില്‍ നിന്നും വാങ്ങുക. എണ്ണയും, നെയ്യും ചൂടാക്കി കടുകിട്ട് പൊട്ടിച്ചു ചുവന്നുള്ളി,കറിവേപ്പില ഇവയിട്ടു മൂപ്പിച്ചു കറിയില്‍ ഒഴിക്കുക
If you do not see Malayalam letters at all you may need a Malayalam Unicode Font,
Quick instruction for Windows XP/7 + Internet Explorer users
Run AnjaliOldLipi Installer. No further steps required.