നെത്തോലി ബജി



നെത്തോലി ബജി


ചേരുവകള്‍

നെത്തോലി മീന്‍ -കാല്‍ കിലോ
ഇഞ്ചി അരച്ചത് -അര ടേബ്ള്‍ സ്പൂണ്‍
പച്ചമുളക് അരച്ചത് -അര ടേബ്ള്‍ സ്പൂണ്‍
മുളകുപൊടി -ഒരു ടേബ്ള്‍ സ്പൂണ്‍
നിലക്കടല വറുത്തരച്ചത് -50 ഗ്രാം
തക്കാളി പേസ്റ്റ് -രണ്ട് ടേബ്ള്‍ സ്പൂണ്‍
ചെറുനാരങ്ങാനീര് -ഒരു ടേബ്ള്‍ സ്പൂണ്‍
കടലമാവ് -ആവശ്യത്തിന്
വെളിച്ചെണ്ണ -പൊരിക്കാന്‍ ആവശ്യമായത്

പാകം ചെയ്യുന്ന വിധം

നെത്തോലി മീന്‍ മുള്ള് കളഞ്ഞ് വൃത്തിയാക്കുക. വെള്ളം വാാര്‍ത്തുകളയണം. വെളിച്ചെണ്ണ ഒഴികെയുള്ള ചേരുവകള്‍ പക്കാവട പാകത്തില്‍ കുഴച്ചെടുക്കണം. കടലമാവ് അധികമാകാതെ ശ്രദ്ധിക്കണം. കുഴച്ചെടുത്ത മാവ് അര മണിക്കൂര്‍ വെക്കണം. ഫ്രയിങ് പാനില്‍ എണ്ണ ഒഴിച്ച് ചൂടായാല്‍ മാവും മീനും ചേര്‍ന്ന മിശ്രിതം എണ്ണയില്‍ നുള്ളിയിട്ട് പൊരിക്കുക. സോസ്, ചട്‌നി ഇവക്കൊപ്പം ഉപയോഗിക്കാം.

[Read More...]


പ്രോണ്‍സ് റൈസ്



പ്രോണ്‍സ് റൈസ്


ഇടയ്‌ക്കൊരല്‍പം വ്യത്യസ്തമായ നോണ്‍ വെജിറ്റേറിയന്‍ വിഭവം വേണമെന്നുണ്ടോ. പ്രോണ്‍ റൈസ് ഒന്നു പരീക്ഷിച്ചു നോക്കൂ. ചെമ്മിന്‍ മുന്‍പേ വൃത്തിയാക്കി വച്ചാല്‍ ഉണ്ടാക്കാന്‍ വെറും പത്തു മിനിറ്റു മതി.

ചേരുവകള്‍

ചെമ്മീന്‍ 10-15 എണ്ണം (തലയും തോടും കളഞ്ഞ് വൃത്തിയാക്കിയത്) 
അരി രണ്ടു കപ്പ് (പൊന്നി അരിയോ ബസ്മതി അരിയോ ഉപയോഗിക്കാം)
സവാള, തക്കാളി ഒന്ന് (അരിഞ്ഞത്)
കാപ്‌സിക്കം ഒന്ന് (അരിഞ്ഞത്)
ഇഞ്ചി, വെളുത്തുള്ളി ഒരു സ്പൂണ്‍ (ചെറുതായി അരിഞ്ഞത്)
കുരുമുളക് 6 എണ്ണം
കറുവാപ്പട്ട രണ്ടെണ്ണം
ഏലയ്ക്ക നാലെണ്ണം
ജാതിക്കാപ്പൊടി, ജീരകപ്പൊടി, കുരുമുളകു പൊടി ഒരു സ്പൂണ്‍ വീതം
ഉപ്പ് ആവശ്യത്തിന്
എണ്ണ ആവശ്യത്തിന്
മല്ലിയില ചെറുതായി അരിഞ്ഞത്

പാകം ചെയ്യുന്ന വിധം

ഒരു പ്രഷര്‍ കുക്കറില്‍ എണ്ണ ചൂടാക്കുക. ഇതിലേക്ക് ചെമ്മീനിട്ട് ചെറുതായി വറുത്തു മാറ്റി വയ്ക്കുക. പിന്നീട് എണ്ണയിലേക്ക് കുരുമുളക്, കരയാമ്പൂ, ഏലയ്ക്ക എന്നിവ ചേര്‍ക്കുക. ഇതിലേക്ക് സവാളയിട്ട് വഴറ്റണം. വെളുത്തുള്ളി, ഇഞ്ചി എന്നിവ ഇതിലേക്കു ചേര്‍ക്കുക. കാപ്‌സിക്കവും തക്കാളിയും ഉപ്പും ചേര്‍ത്ത് ഇളക്കുക. രണ്ടു മിനിറ്റു കഴിയുമ്പോള്‍ ഇതിലേക്ക് മസാലപ്പൊടികള്‍ ചേര്‍ത്തിളക്കണം. എല്ലാം ചേര്‍ത്ത് രണ്ടു മിനിറ്റ് ഇളക്കിയ ശേഷം ഇതിലേക്ക് അരി ചേര്‍ത്ത് അല്‍പനേരം ഇളക്കണം. ഇനിയാണ് ഇതിലേക്ക് വറുത്തുവച്ചിരിക്കുന്ന ചെമ്മീന്‍ ചേര്‍ക്കേണ്ടത്. ചെമ്മീനും നാലു കപ്പു വെള്ളവും ചേര്‍ത്ത് പ്രഷര്‍ കുക്കര്‍ അടച്ചു വച്ചു വേവിക്കുക. ഒന്നോ രണ്ടോ വിസിലിനു ശേഷം വാങ്ങി വയ്ക്കാം. വെന്ത പ്രോണ്‍ റൈസിലേക്ക് മല്ലിയില അരിഞ്ഞത് ചേര്‍ക്കാം.

[Read More...]


കപ്പ ബിരിയാണി



കപ്പ ബിരിയാണി

മലയോര മേഖലയുടെ തനത് വിഭവമാണ് കപ്പ ബിരിയാണി. കല്യാണം, വീടുകൂടല്‍, പള്ളിപരിപാടികള്‍ അങ്ങനെ ആഘോഷം ഏതായാലും തലേദിവസം രാത്രിയില്‍ കപ്പ ബിരിയാണി തീന്‍മേശയിലെത്തും. തനി നാടന്‍ ചേരുവകള്‍ ചേര്‍ത്തുണ്ടാക്കുന്ന കപ്പ ബിരിയാണി സ്വാദിന്റെ കാര്യത്തില്‍ മറ്റ് ബിരിയാണികള്‍ക്കൊപ്പം നില്‍ക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട.

കപ്പ ബിരിയാണിക്ക് ആവശ്യമായ ചേരുവകള്‍
ബീഫ് -1 കിലോ എല്ലോട് കൂടിയത്
കപ്പ -2 കിലോ
ഗരംമസാല -1 ടേബിള്‍ സ്പൂണ്‍
മീറ്റ് മസാല -4 ടേബിള്‍ സ്പൂണ്‍
മുളക് പൊടി -4 ടേബിള്‍ സ്പൂണ്‍
മല്ലിപൊടി -1 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍ പൊടി -1 ടീസ്പൂണ്‍
കുരുമുളകു പൊടി -1 ടീസ്പൂണ്‍
തേങ്ങ ചിരകിയത് -2 കപ്പ്
ചുവന്നുള്ളി -5 എണ്ണം
വെളുത്തുള്ളി -2 എണ്ണം
പച്ചമുളക് -5 എണ്ണം
ഇഞ്ചി അരിഞ്ഞത് -1 കഷണം
കറിവേപ്പില -2 തണ്ട്
ഉപ്പ് -പാകത്തിന്
വെളിച്ചെണ്ണ -ഒരു വലിയ സ്പൂണ്‍
തയ്യാറാക്കുന്ന വിധം
ഇറച്ചി എല്ലോടു കൂടി നുറുക്കി കഴുകിയെടുക്കുക. കപ്പ കൊത്തി കഴുകിയെടുക്കുക. ഇറച്ചി മുളകുപൊടി, മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി, മീറ്റ് മസാലപ്പൊടി, ഇഞ്ചി, കുരുമുളകു പൊടി, ഉപ്പ് ഇവ ചേര്‍ത്ത് വേവിക്കുക. കപ്പ വെള്ളം ചേര്‍ത്ത് വേവിക്കുക. വെന്തുവരുമ്പോള്‍ വെള്ളം ഊറ്റി കളയുക. തേങ്ങ, ചുവന്നുള്ളി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില ഇവ ചെറുതായി അരച്ചെടുക്കുക. വെന്ത കപ്പയിലേക്ക് ഇറച്ചി, അരപ്പ്, ഗരംമസാല വെളിച്ചെണ്ണ ഇവ ചേര്‍ത്തിളക്കി കുഴച്ചെടുക്കുക. കപ്പ ബിരിയാണി റെഡി.....
[Read More...]


 

Categories

ചമ്മന്തി (3) മീൻ (1) Appam (11) Arabic (2) Beef (45) biriyani (27) Bread (2) Breakfast (7) Cake (47) Chicken (124) Chutney (5) Cooker (3) crab (3) Curry (3) Dessert (139) dosa (13) Drinks (38) Dryfish (2) Duck (10) Easter (6) egg (43) English (312) fish (95) fried rice (8) Halwa (8) Healthy (7) Icecream (1) Image (2) Jackfruit (1) Kabab (3) Lamb (3) LCHF (1) Liver (1) Malayalam (492) Mushroom (1) Mussel (5) mutton (21) Navaratri (2) Non-Veg (217) Noodles (3) oats (13) Onam (57) Paneer (3) Payasam (31) Pickle (28) Pizza (1) Pork (7) Prawn (39) pudding (25) Pulao (7) Ramadan (38) Rice (45) Salad (8) Sandwich (6) Sauce (1) Snacks (85) Soup (11) Squid (1) Tapioca (3) Tips (5) Turkey (3) veg (240) Video (1) Vishu (23) Wheat (2) Wine (9) Xmas (38)

..

..

Download Android App

Download Android App
Ruchikoottu Android App
Return to top of page Copyright © 2011 | Platinum Theme Converted into Blogger Template by Keve Softs