ഫ്രൈഡ് ഓപ്പണ്‍ സാന്റ്‌വിച്ച്
ചേരുവകള്‍
1. റൊട്ടിക്കഷ്ണങ്ങള്‍ – 6 എണ്ണം2. ചീസ് ഗ്രേറ്റു ചെയ്തത് – 250 ഗ്രാം
3. ബട്ടര്‍ – 75 ഗ്രാം
4. മുട്ട (അടിച്ചത്) – 3 എണ്ണം
5. സവാള (ഗ്രേറ്റ് ചെയ്തത്) – 2 എണ്ണം
6. മല്ലിയില – 1 ടേബിള്‍ സ്പൂണ്‍
7. പാല്‍പാട/ ക്രീം – 1 ടേബിള്‍ സ്പൂണ്‍
8. വെളുത്തുള്ളി – 2 അല്ലി
9. കുരുമുളക് പൊടി, കടുകുപൊടി – ഒരുനുള്ള് വീതം
10. എണ്ണ – വറുക്കാന്‍
പാകം ചെയ്യുന്ന വിധം
റൊട്ടിക്കഷ്ണങ്ങള്‍ എടുത്ത് അവയില്‍ ബട്ടര്‍ തേക്കുക. ഒരു ബൗളില്‍ ചീസ്, മിച്ചമുള്ള ബട്ടര്‍, മല്ലിയില, വെളുത്തുള്ളി, കടുക്, കുരുമുളക്, ക്രീം, മുട്ട അടിച്ചത് എന്നിവ നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം റൊട്ടികഷ്ണങ്ങളില്‍ വ്യാപിപ്പിക്കുക. ഒരു ഫ്രയിങ്പാനില്‍ എണ്ണ ഒഴിച്ച് ചൂടാക്കുക. റൊട്ടി കഷ്ണങ്ങള്‍ വറുത്ത് കോരുക.
അവലംബം
ബ്രേക്ക്ഫാസ്റ്റ് വിഭവങ്ങള്‍ – ഇന്ദു നാരായണ്‍