ഈസ്റ്റര്‍ വിഭവങ്ങള്‍
(Palappam(Pancakes made of rice), Tharavu curry (Duck curry), and Fish Fry Masala..)
വ്രതാനുഷ്ഠാനങ്ങള്‍ക്കുശേഷം വരുന്ന ഈസ്റ്റര്‍ ദിനം ക്രൈസ്തവര്‍ക്ക് ആഘോഷമാണ്. ഏറ്റവും മികച്ച ഭക്ഷണം ആഘോഷങ്ങളില്‍ ഒഴിവാക്കാനാവാത്തതാണ്. സുറിയാനി അടുക്കള (ലതികാ ജോര്‍ജ്ജ്), സുറിയാനി വിഭവങ്ങള്‍, കിച്ചണ്‍ ക്യൂന്‍ (റ്റോഷ്മ ബിജു വര്‍ഗീസ്) തുടങ്ങിയ പുസ്തകങ്ങള്‍ അവലംബിച്ച് തയ്യാറാക്കിയ മൂന്ന് ഈസ്റ്റര്‍ വിഭവങ്ങള്‍ ചുവടെ ചേര്‍ക്കുന്നു. പാലപ്പം, താറാവ് കറി, ഫിഷ് ഫ്രൈ മസാല. ഈസ്റ്റര്‍ ദിനത്തിലും തുടര്‍ന്നും ഇവ നിങ്ങളുടെ അടുക്കളയെ സമ്പന്നമാക്കട്ടെ
1. പാലപ്പം
മാവുണ്ടാക്കുന്നതിന്
2 കപ്പ് പച്ചരി വെള്ളം ചേര്‍ത്ത് നല്ലവണ്ണം അരയ്ക്കുക. കാല്‍ കപ്പ് ചോറു ചേര്‍ത്തശേഷം മാവ് മയമുള്ളതാകുന്നതുവരെ ഏതാനും മിനിട്ടുകള്‍ കൂടി വീണ്ടും അരയ്ക്കുക. മാവിന്റെ മൂന്നിരട്ടികൊള്ളുന്ന ഒരു വലിയ കോപ്പയിലേക്കു മാവ് പകരുക. ഒരു തേങ്ങയുടെ പാലും പാകത്തിന് ഉപ്പും രണ്ട് സ്പൂണ്‍ പഞ്ചസാരയും ചേര്‍ക്കുക. അരഗ്ലാസ്സ് ചൂടു പാലില്‍ ഒരു നുള്ള് യീസ്റ്റ് കലക്കി ഇതും മാവിലേക്കു യോജിപ്പിക്കുക. മൂടിയശേഷം മാവ് പുളിച്ചുപൊങ്ങാന്‍ മാറ്റിവയ്ക്കുക. പിന്നീട് മാവ് 2 കപ്പ് വെള്ളം ചേര്‍ത്തു നീട്ടുക.പാലപ്പമുണ്ടാക്കുന്നത്
അപ്പച്ചട്ടിയില്‍ ചെറുതായി മയം പുരട്ടി വലിയ തീയില്‍ വച്ചു ചൂടാക്കുക. തീ കുറച്ച് ഇടത്തരത്തിലാക്കിയശേഷം ചട്ടിയിലേക്ക് 1/2 കപ്പ് മാവ് ഒഴിച്ച് ചട്ടി ഒന്നു പതിയെ ചുറ്റിക്കുക. മാവ് അരികിലൂടെ പറ്റിപ്പിടിച്ച് ഒടുവില്‍ മധ്യഭാഗത്തെത്തും. ചട്ടി മൂടിയശേഷം അപ്പത്തിന്റെ ചുറ്റുമുള്ള ”ലേസ്” സ്വര്‍ണം കലര്‍ന്ന തവിട്ടുനിറമാകുന്നതുവരെ വേവിക്കുക. ചട്ടിയില്‍നിന്നും ഒരു പാത്രത്തിലേക്കു സാവധാനം ചരിച്ചിടുക. മാവുമുഴുവന്‍ തീരുന്നതുവരെ ഇങ്ങനെ ചെയ്യുക.2. താറാവ് കറി
2. സവാള 300 ഗ്രാം
3. ഇഞ്ചി രണ്ട് കഷ്ണം
4. പച്ചമുളക് നാലെണ്ണം
5. വെളുത്തുള്ളി മൂന്ന് അല്ലി
6. കറിവേപ്പില ഒരു തണ്ട്
7. തക്കാളി മൂന്നെണ്ണം
8. മുളകുപൊടി ഒരു ടീസ്പൂണ്‍
9. മല്ലിപ്പൊടി രണ്ട് ടീസ്പൂണ്‍
10. മഞ്ഞള്‍പ്പൊടി അരടീസ്പൂണ്‍
11. വെളിച്ചെണ്ണ 100 മില്ലി
12. തേങ്ങാപ്പാല്‍ ഒരു തേങ്ങയുടേത്
13. ഉപ്പ് പാകത്തിന്
അരപ്പിനുള്ളത്
തേങ്ങ വറുത്തത് ഒരെണ്ണംഉണക്കമുളക് അഞ്ചെണ്ണം
ചുവന്നുള്ളി പത്തെണ്ണം
കുരുമുളക് രണ്ട് ടീസ്പൂണ്‍
പെരുംജീരകം ഒരു ടീസ്പൂണ്‍
കറിവേപ്പില ഒരു തണ്ട്
പാകം ചെയ്യുന്ന വിധം
താറാവ് കഷണങ്ങള്‍ അരപ്പ് പുരട്ടി ഒരു മണിക്കൂറിലധികം വെയ്ക്കുക. ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. സവാള, ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി, കറിവേപ്പില എന്നിവയിട്ട് നന്നായി വാട്ടിയശേഷം മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ക്കുക. താറാവ് കഷണങ്ങള്‍ അതിലേക്കിടുക. നന്നായി വെന്തു കുറുകിയശേഷം തേങ്ങാപ്പാല്‍ ചേര്‍ത്തിളക്കുക. അതിനുശേഷം കടുക് പൊട്ടിച്ച് ചേര്‍ത്തിളക്കുക.3.ഫിഷ് ഫ്രൈ മസാല
2. കുടംപുളി ആവശ്യത്തിന്
3. വെളിച്ചെണ്ണ കാല്‍ കപ്പ്
അരപ്പിനുള്ളത്
സവാള ഒന്ന്ഇഞ്ചി ഒരു കഷണം
വെളുത്തുള്ളി പത്ത് അല്ലി
ഉലുവപ്പൊടി അര ടീസ്പൂണ്‍
തക്കാളി രണ്ടെണ്ണം
മുളകുപൊടി, മല്ലിപ്പൊടി രണ്ട് ടേബിള്‍സ്പൂണ്‍ വീതം
മഞ്ഞള്‍പ്പൊടി അര ടേബിള്‍സ്പൂണ്‍
മല്ലിയില അരിഞ്ഞത് അര കപ്പ്
പാകം ചെയ്യുന്ന വിധം
അരപ്പിനുള്ളത് ഉപ്പ് ചേര്‍ത്ത് മിക്‌സിയില്‍ അരച്ച് അര കപ്പ് വെള്ളത്തില്‍ കലക്കുക. ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ അരപ്പ് കുടംപുളി ചേര്‍ത്ത് തിളപ്പിക്കുക. തിളച്ച് പകുതി വറ്റുമ്പോള്‍ വറുത്ത മീന്‍കഷണങ്ങള്‍ ചേര്‍ത്ത് ഇളക്കി തീ കുറയ്ക്കുക. മൂടിവെച്ച് ചാറ് കുറുകുമ്പോള്‍ വാങ്ങി മല്ലിയില തൂവുക.
(DC Books)