മട്ടണ്‍ വരട്ടിയത്
ആവശ്യമുള്ള സാധനങ്ങള്‍:-
മട്ടണ്‍-1/2 kgസവാള-2 nos
പച്ച മുളക്-3 nos
ഇഞ്ചി വെളുത്തുള്ളി കഷണം -1 table spoon
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്-1 table spoon
മുളക് പൊടി-1 table spoon
കുരുമുളക്-1/2 table spoon
മല്ലി പൊടി-2 table spoon
മഞ്ഞള്‍ പൊടി-1/4 tea spoon
ഗരം മസാല-1/4 tea spoon
ഉപ്പ്- പാകത്തിന് കടുക്-പാകത്തിന്
കറിവേപ്പില- 3 leaf
വെളിച്ചെണ്ണ-3 table spoon
പാകം ചെയ്യുന്ന വിധം
മട്ടനില്‍ കുരുമുളക്, പകുതി സവാള, ഇഞ്ചി വെളുത്തുള്ളി കഷണം, മുളക് പൊടി, മല്ലി പൊടി, മഞ്ഞള്‍ പൊടി, ഉപ്പ്, കുരുമുളക് ഗരം മസാല,ഇതെല്ലാം ചേര്ത്ത് പുരട്ടി 10 മിനിറ്റ് വയ്ക്കണം. അതിനു ശേഷം പ്രഷർ കുക്കറിൽ 4 വിസിൽ വരുന്നത് വരെ വേവിക്കണം. ഒരു പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് ചുടാകുമ്പോള്‍ കടുക് പൊട്ടികണം.അതിനു ശേഷം ബാകി ഇരിക്കുന്ന സവാള, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ വഴറ്റണം.സവാള 2 മിന്ട്ട് വഴറ്റി കഴിയുമ്പോള്‍ വേവിച് മട്ടന്‍ വെളളം ഇല്ലാതെ ഇതിലോട്ടു ചേര്ത്ത് നന്നായി വഴറ്റണം. പകുതി വരട്ടി കഴിയുബോള്‍ കറിവേപ്പില, ഉപ്പ്, പച്ച മുളക് കുടി ഇടണം. എരിവു കുറവെങ്കില്‍ പാകത്തിന് ചേര്ക്കുക. മട്ടന്‍ ചുവന്ന നിറം മാറി ഒരു ചെറിയ ബ്ലാക്ക് നിറം വരുന്നത് വരെ വരട്ടണം (25 മിനിറ്റ്).ചുടോടെ ചപ്പാത്തി,അപ്പം എന്നിവ കുട്ടി കഴിക്കാം. (വരട്ടുന്ന സമയം ചെറിയ തീ മതി)
കടപ്പാട്: അമ്മച്ചിയുടെ അടുക്കള ഗ്രൂപ്പ്