കല്ലുമ്മക്കായ പൊരിച്ചത്. (കടുക്ക)




കല്ലുമ്മക്കായ പൊരിച്ചത്. (കടുക്ക)

വടക്കേ മലബാറില്‍ കല്ലുമ്മക്കായ എന്നും ചിലയിടങ്ങളില്‍ കടുക്ക എന്നും അറിയപ്പെടുന്ന
ഇത് ഫ്രൈ ചെയ്യുന്ന വിധം ...:-


 കല്ലുമ്മക്കായ വാങ്ങിയ ശേഷം നന്നായി കഴുകി അതിന്റെ പുറത്തുള്ള അഴുക്ക് കളഞ്ഞു ഒരു പാത്രത്തിലിട്ടു അടുപ്പില്‍ വെച്ച് വേവിക്കുക.വെള്ളം ഒഴിക്കരുത്. വേവുന്നതിനനുസരിച്ചു അതില്‍ വെള്ളം ഉണ്ടാവും. കല്ലുമ്മക്കായ നന്നായി വെന്തു വരുമ്പോള്‍ തന്നെ അത് തുറന്നു വരുന്നതാണ്.അതു അടുപ്പില്‍ നിന്നിറക്കി ചൂടാറിയ ശേഷം തോടില്‍ നിന്ന് വേര്‍പെടുത്തുക,പിന്നീട് അതിനുള്ളില്‍ ചിലതില്‍ നാര് പോലെ കാണാം അത് മുറിച്ചു നീക്കുക.പിന്നീട് അതിന്റെ പുറത്തായി കറുപ്പ് നിറത്തില്‍ കാണുന്ന ഭാഗവും പതുക്കെ മുറിച്ചു നീക്കുക.അതിനു ശേഷം നന്നായി ഒന്ന് കൂടി കഴുകി എടുക്കുക. ഇനി ഇത് ഫ്രൈ ചെയ്യുന്നതിന്

ആവശ്യമുള്ള സാധനങ്ങള്‍.:-

കല്ലുമ്മക്കായ - രണ്ടു കിലോ.
മഞ്ഞള്‍പ്പൊടി - കാല്‍ ടീസ്പൂണ്‍.
മുളക് പൊടി - മൂന്നു ടേബിള്‍ സ്പൂണ്‍.
ഉപ്പ് - ആവശ്യത്തിന്.
വെളുത്തുള്ളി - തോലോടു കൂടി ചതച്ചത് പത്തെണ്ണം
കറിവേപ്പില - കുറച്ചു ( ഇലമാത്രം ഇടുക.)
കുരുമുളക് പൊടി - അര ടീസ്പൂണ്‍
എണ്ണ - ഫ്രൈ ചെയ്യാന്‍ ആവശ്യമായത്.

പാചകം ചെയ്യുന്ന വിധം 

കഴുകി വൃത്തിയാക്കിയ കല്ലുമ്മക്കായയില്‍ കറിവേപ്പില വെളുത്തുള്ളി തോലോട് കൂടി ചതച്ചതു ചേര്‍ക്കുക

മുളക് പൊടി ,മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നിവയും കൂടി ചേര്‍ത്ത് നന്നായി യോജിപ്പിച്ചു ഇരുപത്‌ മിനുട്ട് നേരം അടച്ചു വെക്കുക.ഒരു കടായി അല്ലെങ്കില്‍ തവ അടുപ്പില്‍ വെച്ച് ചൂടാവുമ്പോള്‍ എണ്ണ ഒഴിച്ച് ചൂടാവുമ്പോള്‍ അതിലേക്കു മസാല ചേര്‍ത്ത് വെച്ച കല്ലുമ്മക്കായ ഇട്ട ശേഷം മൊരിഞ്ഞ് വരുന്നത് വരെ വറുത്തെടുക്കുക. എണ്ണ അധികം ഒഴിക്കാതെ മീന്‍ ഫ്രൈ ചെയ്യുന്നത് പോലെ ഫ്രൈ ചെയ്ത് എടുക്കണം.മൊരിഞ്ഞ് വരുമ്പോള്‍ കുരുമുളക് പൊടി ഇട്ട ശേഷം നന്നായി ഇളക്കി അടുപ്പില്‍ നിന്ന് ഇറക്കി ചൂടോടു കൂടി ഉപയോഗിക്കാം ..




 

Categories

ചമ്മന്തി (3) മീൻ (1) Appam (11) Arabic (2) Beef (45) biriyani (27) Bread (2) Breakfast (7) Cake (47) Chicken (124) Chutney (5) Cooker (3) crab (3) Curry (3) Dessert (139) dosa (13) Drinks (38) Dryfish (2) Duck (10) Easter (6) egg (43) English (312) fish (95) fried rice (8) Halwa (8) Healthy (7) Icecream (1) Image (2) Jackfruit (1) Kabab (3) Lamb (3) LCHF (1) Liver (1) Malayalam (492) Mushroom (1) Mussel (5) mutton (21) Navaratri (2) Non-Veg (217) Noodles (3) oats (13) Onam (57) Paneer (3) Payasam (31) Pickle (28) Pizza (1) Pork (7) Prawn (39) pudding (25) Pulao (7) Ramadan (38) Rice (45) Salad (8) Sandwich (6) Sauce (1) Snacks (85) Soup (11) Squid (1) Tapioca (3) Tips (5) Turkey (3) veg (240) Video (1) Vishu (23) Wheat (2) Wine (9) Xmas (38)

..

..

Download Android App

Download Android App
Ruchikoottu Android App
Return to top of page Copyright © 2011 | Platinum Theme Converted into Blogger Template by Keve Softs