ചേരുവകള്‍
01. ചിക്കന്‍- ഒരു കിലോ02. മുളകുപൊടി, കുരുമുളക്- ഓരോ ടേബ്ള്‍ സ്പൂണ്‍ നിറച്ച് ഗ്രാമ്പൂ- ഏഴ് കറുവാപ്പട്ട - നാലു കഷണം പെരുംജീരകം - ഒരു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി- അര ടീസ്പൂണ്‍ വെളുത്തുള്ളി - രണ്ടോ മൂന്നോ അല്ലി ചുവന്നുള്ളി - 12 കശ്കശ് - ഒരു ടേബ്ള്‍ സ്പൂണ്‍
03. എണ്ണ - പാകത്തിന്
04. സവാള - രണ്ട് ഇടത്തരം, കനം കുറച്ചരിഞ്ഞത്
05. ഉരുളക്കിഴങ്ങ്, കറിവേപ്പില വറുത്തത് - അലങ്കരിക്കാന്‍ ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
- ചിക്കന്‍ കഷണങ്ങളാക്കുക. രണ്ടാമത്തെ ചേരുവ മയത്തില്‍ അരയ്ക്കുക.
- എണ്ണ ചൂടാക്കി സവാള വഴറ്റിയശേഷം അരപ്പു ചേര്‍ത്തു വഴറ്റുക. ഇതില്‍ ചിക്കനും ചേര്‍ത്തിളക്കി വേവിക്കുക.
- വെന്തശേഷം, കോഴിക്കഷണങ്ങള്‍ മാത്രമെടുത്ത് ചൂടായ എണ്ണയില്‍ വറുക്കുക.
- ഇതു വീണ്ടും ചിക്കന്‍ വേവിച്ച അരപ്പിലിട്ടു ചെറുതീയില്‍ വച്ചു വേവിക്കുക.
- അടുപ്പില്‍ നിന്നു വാങ്ങി ഉരുളക്കിഴങ്ങു വറുത്തതും കറിവേപ്പില വറുത്തതും കൊണ്ട് അലങ്കരിച്ചു വിളമ്പുക.