ചിക്കന്‍ റോസ്റ്റ് (i)












ചേരുവകള്‍

01. ചിക്കന്‍- ഒരു കിലോ

02. മുളകുപൊടി, കുരുമുളക്- ഓരോ ടേബ്ള്‍ സ്പൂണ്‍ നിറച്ച് ഗ്രാമ്പൂ- ഏഴ് കറുവാപ്പട്ട - നാലു കഷണം പെരുംജീരകം - ഒരു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി- അര ടീസ്പൂണ്‍ വെളുത്തുള്ളി - രണ്ടോ മൂന്നോ അല്ലി ചുവന്നുള്ളി - 12 കശ്കശ് - ഒരു ടേബ്ള്‍ സ്പൂണ്‍

03. എണ്ണ - പാകത്തിന്

04. സവാള - രണ്ട് ഇടത്തരം, കനം കുറച്ചരിഞ്ഞത്

05. ഉരുളക്കിഴങ്ങ്, കറിവേപ്പില വറുത്തത് - അലങ്കരിക്കാന്‍ ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

  • ചിക്കന്‍ കഷണങ്ങളാക്കുക. രണ്ടാമത്തെ ചേരുവ മയത്തില്‍ അരയ്ക്കുക.
  • എണ്ണ ചൂടാക്കി സവാള വഴറ്റിയശേഷം അരപ്പു ചേര്‍ത്തു വഴറ്റുക. ഇതില്‍ ചിക്കനും ചേര്‍ത്തിളക്കി വേവിക്കുക.
  • വെന്തശേഷം, കോഴിക്കഷണങ്ങള്‍ മാത്രമെടുത്ത് ചൂടായ എണ്ണയില്‍ വറുക്കുക.
  • ഇതു വീണ്ടും ചിക്കന്‍ വേവിച്ച അരപ്പിലിട്ടു ചെറുതീയില്‍ വച്ചു വേവിക്കുക.
  • അടുപ്പില്‍ നിന്നു വാങ്ങി ഉരുളക്കിഴങ്ങു വറുത്തതും കറിവേപ്പില വറുത്തതും കൊണ്ട് അലങ്കരിച്ചു വിളമ്പുക.


[Read More...]


വീല്‍ റോസ്റ്റ്



വീല്‍ റോസ്റ്റ്


ചേരുവകള്‍ 

01. വീല്‍ (ഇളംബീഫ് ഇറച്ചി) - ഒരു കിലോ, ഒറ്റക്കഷണമായി
02. ഉപ്പ് - ഒരു ടീസ്പൂണ്‍
കുരുമുളകു പൊടി - രണ്ടു ടീസ്പൂണ്‍
വെളുത്തുള്ളി ചതച്ചത് - ഒരു ടീസ്പൂണ്‍
നാരങ്ങാ നീര് - ഒരു ടേബ്ള്‍ സ്പൂണ്‍
വൂസ്റ്റര്‍ സോസ് - രണ്ടു ടേബ്ള്‍ സ്പൂണ്‍
ഒലിവ് ഓയില്‍ - രണ്ടു ടേബ്ള്‍ സ്പൂണ്‍
പാഴ്‌സ്‌ലി ഇല - പാകത്തിന്
തേന്‍ - ഒരു ടേബ്ള്‍ സ്പൂണ്‍
03. ബീഫ് സ്‌റ്റോക്ക് - അര ലീറ്റര്‍
04. എണ്ണ - പാകത്തിന്

പാകം ചെയ്യുന്ന വിധം

01. ഇറച്ചി നന്നായി കഴുകി ഉണക്കിയ ശേഷം ഒരു ഫോര്‍ക്ക് കൊണ്ട് അങ്ങിങ്ങായി കുത്തുക. പിന്നീടു രണ്ടാമത്തെ ചേരുവ യോജിപ്പിച്ചതു പുരട്ടി ഒരു രാത്രി മുഴുവന്‍ ഫ്രിഡ്ജില്‍ വയ്ക്കുക
02. ഇറച്ചി ഒരു നൂല്‍ കൊണ്ടു കെട്ടുക. പാകം ചെയ്യുമ്പോള്‍ ഇറച്ചിയുടെ ആകൃതി നഷ്ടപ്പെട്ടു പോകാതിരിക്കാനാണിത്.
03. ഇനി ഇറച്ചിയില്‍ ബീഫ് സ്‌റ്റോക്ക് ഒഴിച്ചു പ്രഷര്‍ കുക്കറിലാക്കി വേവിക്കുക. വെന്തശേഷം ഇറച്ചി പുറത്തെടുത്തു വയ്ക്കുക. സ്‌റ്റോക്ക് മാറ്റിവയ്ക്കണം.
04. ഒരു പാനില്‍ എണ്ണ ചൂടാക്കി, ഇറച്ചി ചേര്‍ത്ത് എല്ലാ വശവും നന്നായി മൊരിച്ചെടുക്കണം. ഇളംബ്രൗണ്‍ നിറമാകണം.
05. ഈ ഇറച്ചി, ചെറിയ കഷണങ്ങളായി വട്ടത്തില്‍ മുറിച്ച ഒരു ഡിഷില്‍ നിരത്തുക. ഇതിനു ചുറ്റുമായി ഉരുളക്കിഴങ്ങു പുഴുങ്ങിപ്പൊടിച്ചത്, കാരമലൈസ് ചെയ്ത സവാള, വഴറ്റിയെടുത്ത പച്ചക്കറികള്‍ (കാരറ്റും ബീന്‍സും നീളത്തില്‍ അരിഞ്ഞതും നോള്‍ കോളും അല്‍പം ഉപ്പും കുരുമുളകുപൊടിയും ചേര്‍ത്തു വെണ്ണയില്‍ വഴറ്റിയത് ) എന്നിവ വയ്ക്കുക.
06. ഇറച്ചി മൊരിച്ച അതേ പാനില്‍ തന്നെ അല്‍പം മൈദയും മാറ്റിവച്ചിരിക്കുന്ന സ്‌റ്റോക്ക് അല്‍പവും ചേര്‍ത്തു കട്ടകെട്ടാതെ യോജിപ്പിച്ച് ശേഷം ബാക്കിയുള്ള സ്‌റ്റോക്കും ചേര്‍ത്തിളക്കുക. പാകത്തിന് ഉപ്പ്, കുരുമുളകുപൊടി, പാഴ്‌സ്‌ലി, കടുക് ഒന്നുരണ്ടു വലിയ സ്പൂണ്‍ ഫ്രെഷ് ക്രീം എന്നിവയും ചേര്‍ത്തു വാങ്ങുക.
07. ഈ സോസ് തയാറാക്കിയ ഇറച്ചിയുടെ മുകളില്‍ അല്‍പം ഒഴിക്കുക. ബാക്കി സോസ് ബോട്ടില്‍ ഒഴിച്ച് ഒപ്പം വിളമ്പുക.
[Read More...]


 

Categories

ചമ്മന്തി (3) മീൻ (1) Appam (11) Arabic (2) Beef (45) biriyani (27) Bread (2) Breakfast (7) Cake (47) Chicken (124) Chutney (5) Cooker (3) crab (3) Curry (3) Dessert (139) dosa (13) Drinks (38) Dryfish (2) Duck (10) Easter (6) egg (43) English (312) fish (95) fried rice (8) Halwa (8) Healthy (7) Icecream (1) Image (2) Jackfruit (1) Kabab (3) Lamb (3) LCHF (1) Liver (1) Malayalam (492) Mushroom (1) Mussel (5) mutton (21) Navaratri (2) Non-Veg (217) Noodles (3) oats (13) Onam (57) Paneer (3) Payasam (31) Pickle (28) Pizza (1) Pork (7) Prawn (39) pudding (25) Pulao (7) Ramadan (38) Rice (45) Salad (8) Sandwich (6) Sauce (1) Snacks (85) Soup (11) Squid (1) Tapioca (3) Tips (5) Turkey (3) veg (240) Video (1) Vishu (23) Wheat (2) Wine (9) Xmas (38)

..

..

Download Android App

Download Android App
Ruchikoottu Android App
Return to top of page Copyright © 2011 | Platinum Theme Converted into Blogger Template by Keve Softs