റിങ് കേക്ക്

ചേരുവകള്‍
മൈദാമാവ - ഒരു കപ്പ്ബദാം - 200 ഗ്രാംവെണ്ണ - 175 ഗ്രാം
ഓറഞ്ചിന്റെ തൊലി ചുരണ്ടിയത് - രണ്ട് ടീസ്പൂണ്‍,
പൊടിച്ച പഞ്ചസാര - മുക്കാല്‍ കപ്പ്
ബേക്കിങ് പൗഡറു - മുക്കാല്‍ ടീസ്പൂണ്‍
ഓറഞ്ച് ജ്യൂസോ - മുക്കാല്‍ കപ്പ്
ഓറഞ്ച് മാര്‍മലെയ്ഡ്/ ജാം - അഞ്ച്‌ടേബിള്‍ സ്പൂണ്‍
തയാറാക്കുന്ന വിധം
200 ഗ്രാം ബദാം ചൂടുവെള്ളത്തിലിട്ട് രണ്ടു മിനിറ്റ് തിളപ്പിച്ചശേഷം തണുത്ത വെള്ളത്തിലിട്ട് തൊലികളഞ്ഞെടുക്കുക. 175 ഗ്രാം വെണ്ണ, രണ്ട് ടീസ്പൂണ്‍ ഓറഞ്ചിന്റെ തൊലി ചുരണ്ടിയത്, മുക്കാല്‍ കപ്പ് പൊടിച്ച പഞ്ചസാര എന്നിവ ഒന്നിച്ചാക്കി അടിച്ചു പതപ്പിക്കുക. മൂന്നു മുട്ടയെടുത്ത് ഓരോന്നായി ഇതിലേക്ക് ചേര്‍ത്ത് വീണ്ടും അടിച്ചു പതപ്പിക്കുക. ഇതിലേക്ക് രണ്ട് കപ്പ് കുതിര്‍ത്ത സുല്‍ത്താന, മുക്കാല്‍ കപ്പ് ഓറഞ്ച് ജ്യൂസോടുകൂടി ഇതില്‍ ചേര്‍ത്ത് യോജിപ്പിക്കുക. ഒരു കപ്പ് മൈദാമാവും മുക്കാല്‍ ടീസ്പൂണ്‍ ബേക്കിങ് പൗഡറും ഒരുമിച്ച് ഇടഞ്ഞ ശേഷം ഈ കൂട്ട് കുറേശ്ശെ ഇതിലേക്ക് ചേര്‍ത്ത് കട്ടയില്ലാതെ യോജിപ്പിക്കുക. അവസാനമായി മുക്കാല്‍ ടീസ്പൂണ്‍ വാനില എസ്സന്‍സും ചേര്‍ത്ത് യോജിപ്പിച്ച് ഈ ബാറ്ററ് തയ്യാറാക്കിവച്ചിരിക്കുന്ന ഒരു റിങ് മോള്‍ഡ് മാതൃകയിലുള്ള കേക്ക് ടിന്നില്‍ ഒഴിക്കുക. ഇതിനു മുകളിലായി തൊലി കളഞ്ഞ ബദാം നിരനിരയായി വട്ടത്തില്‍ അടുപ്പിച്ച് അടുക്കുക. മാവിന്റെ മുകളില്‍ തൊട്ടുവെച്ചാല്‍ മതി, അമര്‍ത്തരുത്. ബേക്ക് ചെയ്യുമ്പോള്‍ മാവ് ഒന്ന് പൊങ്ങും. അമര്‍ത്തിവെച്ചാല്‍ ബദാം ഉള്ളിലേക്ക് ഇറങ്ങിപ്പോയി അലങ്കാരഭംഗി നഷ്ടമാകും.. ഇനി ഈ കേക്ക് ടിന്‍ ചൂടായിക്കിടക്കുന്ന ഓവനില്‍ ചെറുചൂടില്‍ (150 ഡിഗ്രി സെല്‍ഷ്യസില്‍) 11/2 മണിക്കൂര്‍ ബേക്ക് ചെയ്ത് മുകള്‍ഭാഗം ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാക്കിയെടുക്കുക. ഒരു ചെറിയ സോസ്പാനില്‍ അഞ്ച്‌ടേബിള്‍ സ്പൂണ്‍ ഓറഞ്ച് മാര്‍മലെയ്ഡ് അല്ലെങ്കില്‍ ഏതെങ്കിലും ജാം ഇട്ട് ചെറുചൂടില്‍ ഉരുക്കുക. (തിളപ്പിക്കണ്ട). തയ്യാറാക്കിയ ചൂടുകേക്കിന്റെ മുകളില്‍ ഒരു പേസ്ട്രി ബ്രഷ് കൊണ്ട് ഈ ഗ്ലെയ്‌സ് തടവി കൊടുക്കുക. തണുത്തു കഴിയുമ്പോള്‍ കേക്കിനു നല്ല തിളക്കമുണ്ടാകും.