മീന്‍മുട്ട ഉലര്‍ത്തിയത്
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന ഒരു തനിനാടന്‍ വിഭവമാണ് മീന്‍മുട്ട ഉലര്‍ത്തിയത്. ശരിയായ രീതിയില്‍ മീന്‍ മുട്ട ഉലര്‍ത്തിയാല്‍ തീന്‍മേശയില്‍ അവനൊരു താരമായിരിക്കും. ഒപ്പം നിങ്ങളും.
തയ്യാറാക്കുന്ന വിധം : ചീനച്ചട്ടിയില്‍ ഒരു ടേബിള്‍ സ്പൂണ്‍ എണ്ണ ചൂടാക്കി അര കപ്പ് ഉള്ളി അരിഞ്ഞതും ചേര്‍ത്ത് ചെറുതീയില്‍ മൊരിക്കുക. കാല്‍ ടീസ്പൂണ്‍ ചതച്ച ഇഞ്ചി, നുറുക്കിയ ആറ് കറിവേപ്പില , ചെറുതായി ചതച്ച രണ്ട് പച്ചമുളക് എന്നിവ ചേര്‍ത്ത് ഏതാനും നിമിഷങ്ങള്‍ക്കൂടി വറുക്കുക. രണ്ട് കപ്പ് മീന്‍ മുട്ടയും പാകത്തിന് ഉപ്പും ചേര്‍ത്ത് 3-5 മിനിട്ട് വരെ ഇളക്കി മൊരിക്കുക. മീന്‍മുട്ട പൊടിഞ്ഞ് ഉള്ളിമിശ്രിതവുമായി നന്നായി യോജിപ്പിക്കുക.
രണ്ട് മുട്ടകലക്കിയത് ഈ ചീനച്ചട്ടിയില്‍ ഒഴിച്ച് ചെറുതായി ഇളക്കുക. മുട്ട വേകുന്നതുവരെയോ അല്ലെങ്കില്‍ 2 മിനിട്ട് വരെ വേവിക്കുക.
കടപ്പാട് : സുറിയാനി അടുക്കള ( ലതിക ജോര്‍ജ്ജ് )