മോര് കാച്ചിയത്
ചേരുവകള്‍:
തൈര് രണ്ടര കപ്പ്വെളിച്ചെണ്ണ ഒന്നര ടേബിള്‍ സ്പൂണ്‍
ഉലുവ മൂന്നെണ്ണം
കടുക് അര ടീസ്പൂണ്‍
ജീരകം അര ടീസ്പൂണ്‍
ചുവന്ന മുളക് (രണ്ടായി മുറിച്ചത്) രണ്ടെണ്ണം
കറിവേപ്പില ഒരു കതിര്‍പ്പ്
ചുവന്നുള്ളി (മുറിച്ചത്) ഒരു ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പ്പൊടി കാല്‍ ടീസ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
പാകം ചെയ്യുന്നവിധം:
ഒരു പാനില്‍ എണ്ണ ചൂടാക്കി, അതിലേക്ക് ഉലുവയും കടുകും ഇടുക. കടുക് പൊട്ടുമ്പോള്‍, ജീരകം, കറിവേപ്പില, ചുവന്ന മുളക് എന്നിവ ചേര്‍ക്കുക. ശേഷം ചുവന്നുള്ളി ചേര്‍ത്ത് ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാവുന്നതു വരെ വഴറ്റുക. അടുപ്പില്‍ നിന്നിറക്കിയ ശേഷം മഞ്ഞള്‍പ്പൊടിയും തൈരും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. വീണ്ടും അടുപ്പില്‍ വെച്ച് ചൂടാക്കുക.