സേമിയ പായസം
ചേരുവകള്‍:
10 കപ്പ് പായസം
സേമിയ 100 ഗ്രാം
പാല്‍ രണ്ടു ലിറ്റര്‍
പഞ്ചസാര 150 ഗ്രാം
നെയ്യ്, അണ്ടിപ്പരിപ്പ്, കിസ്മിസ് 50, 10, 10 ഗ്രാം
ബദാം അഞ്ച് ഗ്രാം
പിസ്ത അഞ്ചു ഗ്രാം
ഏലയ്ക്കാപ്പൊടി ഒരു ഗ്രാം
സേമിയ 100 ഗ്രാം
പാല്‍ രണ്ടു ലിറ്റര്‍
പഞ്ചസാര 150 ഗ്രാം
നെയ്യ്, അണ്ടിപ്പരിപ്പ്, കിസ്മിസ് 50, 10, 10 ഗ്രാം
ബദാം അഞ്ച് ഗ്രാം
പിസ്ത അഞ്ചു ഗ്രാം
ഏലയ്ക്കാപ്പൊടി ഒരു ഗ്രാം
പാകം ചെയ്യുന്നവിധം:
ഉരുളിയില്‍ 25 ഗ്രാം നെയ്യൊഴിച്ച് സേമിയ ചുവപ്പു നിറത്തില്‍ വറുത്തെടുക്കുക. ഇത് രണ്ടു ലിറ്റര്‍ വെള്ളത്തില്‍ നന്നായി വേവിച്ച് ഊറ്റിയെടുക്കുക. പിന്നീട് രണ്ടു ലിറ്റര്‍ വെള്ളത്തില്‍ രണ്ടു ലിറ്റര്‍ പാല്‍ ചേര്‍ത്ത് നന്നായി തിളപ്പിച്ച് പാട പിടിക്കാതെ കുറുക്കിയെടുക്കുക. കുറുക്കിയതില്‍ പഞ്ചസാര ചേര്‍ത്ത് തിളപ്പിച്ചതിനു ശേഷം ഊറ്റിയെടുത്ത സേമിയ പാലില്‍ ചേര്‍ത്ത് തിളപ്പിക്കുക. ബാക്കി 25 ഗ്രാം നെയ്യില്‍ അണ്ടിപരിപ്പ്, കിസ്മിസ്, ബദാം വറുത്ത് ഇടുക. പിസ്ത മാത്രം കുറച്ചു വെള്ളത്തില്‍ വേവിച്ചതിനു ശേഷം തൊലി കളഞ്ഞ് ചെറിയ കഷണങ്ങളായി പായസത്തില്‍ ചേര്‍ക്കുക. ഏലയ്ക്കാപ്പൊടിയും ചേര്‍ക്കുക.