പൈനാപ്പിള്‍ പായസം
ചേരുവകള്‍:
പൈനാപ്പിള്‍ (ചെറുതായി മുറിച്ചത്) ഒന്നിന്റെ പകുതിനെയ്യ് രണ്ട് ടേബിള്‍സ്പൂണ്‍
ശര്‍ക്കര ഒരു കപ്പ്
വെള്ളം അര കപ്പ്
തേങ്ങയുടെ ഒന്നാം പാല്‍ ഒന്നര കപ്പ്
തേങ്ങയുടെ രണ്ടാം പാല്‍ മൂന്ന് കപ്പ്
കശുവണ്ടി നുറുക്കിയത് എട്ടെണ്ണം
പാകം ചെയ്യുന്നവിധം:
ശര്‍ക്കര ഉരുക്കി അരിക്കുക. ഒരു ചെറിയ ഉരുളിയില്‍ പകുതി നെയ്യ് ഒഴിച്ച്, പൈനാപ്പിള്‍ അതിലേക്ക് ഇട്ട്, നന്നായി വഴറ്റുക. (അടിയില്‍ പിടിച്ച് തുടങ്ങുന്നതുവരെ വഴറ്റണം). അതിലേക്ക് ശര്‍ക്കര ചേര്‍ത്ത്, കടുംനിറമാവുന്നതു വരെ വേവിച്ച ശേഷം രണ്ടാം പാല്‍ ചേര്‍ത്ത് വേവിക്കുക.
പിന്നീട്, ഒന്നാം പാലിന്റെ കാല്‍ ഭാഗവും ചേര്‍ത്ത്, പായസം കട്ടിയാവുന്നതുവരെ നന്നായി ഇളക്കുക. ശേഷം തീ കുറച്ച്, ബാക്കിയുള്ള പാലും ചേര്‍ത്ത് ഒരു മിനിട്ട് കൂടെ ഇളക്കുക. ഒരു പാത്രത്തില്‍ നെയ്യൊഴിച്ച്, കശുവണ്ടി ചേര്‍ത്ത് വഴറ്റുക.