ചെമ്പാ പച്ചരി വൃത്തിയായി കഴുകി വെള്ളത്തില്‍ മുക്കാല്‍ മണിക്കൂര്‍ വെക്കുക. ഇല കീറി തുടച്ചുവെക്കുക. വെള്ളത്തില്‍ കുതിര്‍ത്ത അരി ഊറ്റി അരച്ചെടുക്കുക. വൃത്തിയാക്കിയ ഇലയില്‍ നേര്‍മയായി അരച്ച മാവില്‍ കുറച്ച് പഞ്ചസാരയും നെയ്യും ചേര്‍ത്ത് ഇളക്കുക. കട്ടി കൂടുതലാണെങ്കില്‍ കുറച്ച് വെള്ളം ഒഴിച്ച് ഇലയില്‍ പരത്തിയെടുക്കുക. തിളച്ച വെള്ളത്തില്‍ ഇലയില്‍ പരത്തിയ അട കെട്ടി രണ്ടോ മൂന്നോ ഇലകളായി ചേര്‍ത്തു കെട്ടി ഇടുക. അട കലങ്ങാതെ ഇരിക്കാന്‍ വേണ്ടിയാണിത്. നന്നായി വേവിച്ചതിനുശേഷം പച്ച വെള്ളത്തില്‍ തണുപ്പിച്ച് അട വേര്‍പെടുത്തുക. വേവിച്ച അടകള്‍ ചെറുകഷണങ്ങളായി മാറ്റി വെക്കുക.
ഉരുളിയില്‍ ഒരു ലിറ്റര്‍ വെള്ളം തിളപ്പിക്കുക. തിളച്ച വെള്ളത്തില്‍ രണ്ടു ലിറ്റര്‍ പാല്‍ ഒഴിച്ച് തിളപ്പിക്കുക. ഒരു മണിക്കൂറോളം പാട പിടിക്കാതെ തിളപ്പിക്കുക. അതില്‍ പഞ്ചസാരയും ചേര്‍ക്കുക. കളര്‍ മാറി പാലും പഞ്ചസാരയും കുറുകിവരുമ്പോള്‍ നുറുക്കിയ അട ചേര്‍ത്ത് തിളപ്പിക്കുക. 30 മിനുട്ട് കഴിയുമ്പോള്‍ വെണ്ണയും ഏലയ്ക്കാപ്പൊടിയും ചേര്‍ക്കുക. പാലടപ്രഥമന്‍ തയ്യാറായി.
If you do not see Malayalam letters at all you may need a Malayalam Unicode Font,
Quick instruction for Windows XP/7 + Internet Explorer users
Run AnjaliOldLipi Installer. No further steps required.