പുളിച്ചപ്പം
ചേരുവകള്‍:
അരിപ്പൊടി നാല് കപ്പ്വെള്ളം മൂന്ന് കപ്പ്
പഞ്ചസാര രണ്ട് ടീസ്പൂണ്‍
തേങ്ങ ചിരവിയത് ഒരു കപ്പ്
യീസ്റ്റ് ഒരു ടീസ്പൂണ്‍
ഉപ്പ് മുക്കാല്‍ ടീസ്പൂണ്‍
വെളിച്ചെണ്ണ രണ്ട് ടേബിള്‍സ്പൂണ്‍
ചുവന്നുള്ളി ആറ് ചുള
നെയ്യ് ആവശ്യത്തിന്
പാകം ചെയ്യുന്നവിധം:
ഒരു കപ്പ് അരിപ്പൊടി വെള്ളമൊഴിച്ച് വേവിക്കുക. കുഴമ്പുപരുവത്തില്‍ ആയാല്‍ അടുപ്പില്‍ നിന്നിറക്കി തണുക്കാന്‍ വെയ്ക്കുക. ഇതിലേക്ക് ബാക്കിയുള്ള അരിപ്പൊടി, യീസ്റ്റ്, പഞ്ചസാര, ഉപ്പ്, തേങ്ങ അരച്ചത് എന്നിവ യോജിപ്പിക്കുക. (ആവശ്യമെങ്കില്‍ വെള്ളം ചേര്‍ക്കാം) മാവ് പൊങ്ങാന്‍ വെക്കുക. ശേഷം പാത്രത്തില്‍ എണ്ണ പുരട്ടി, മാവ് ഒഴിക്കുക. വഴറ്റിയ സവാള മുകളില്‍ വിതറിയ ശേഷം, ആവിയില്‍ 20 മിനിട്ട് വേവിക്കുക. തണുക്കുമ്പോള്‍, മുറിച്ചെടുത്ത് ഉപയോഗിക്കാം.