പരിപ്പ് പ്രഥമന്‍
ചേരുവകള്‍:
10 കപ്പ് പായസത്തിന്ചെറുപയര് അര കിലോ
ശര്‍ക്കര ഒരു കിലോ
തേങ്ങാപ്പാല്‍ ഒന്നാം പാല്‍ കാല്‍ ലിറ്റര്‍ കട്ടിക്ക്
രണ്ടാം പാല്‍ ഒരു ലിറ്റര്‍
മൂന്നാം പാല്‍ ഒന്നര ലിറ്റര്‍
പച്ചത്തേങ്ങ നാല്
അണ്ടിപ്പരിപ്പ്, കിസ്മിസ്,
കൊട്ടത്തേങ്ങ 10 ഗ്രാം വീതം
നെയ്യ് 150 ഗ്രാം
ഏലയ്ക്കാപ്പൊടി ഒരു ഗ്രാം
ചൊവ്വരി 100 ഗ്രാം
പാകം ചെയ്യുന്നവിധം:
പയറ് മൂപ്പിച്ച് വറുത്ത് തൊലി കളഞ്ഞ് രണ്ടായി ഉടച്ചെടുക്കുക. രണ്ടു ലിറ്റര്‍ വെള്ളം തിളപ്പിച്ച് പയറ് വേവിച്ചെടുക്കുക.
ഒരു പാത്രത്തില്‍ ആവശ്യത്തിന് വെള്ളം വെച്ച് ചൊവ്വരി വേവിച്ചെടുക്കുക.
ശര്‍ക്കര ഒരു ലിറ്റര്‍ തിളച്ച വെള്ളത്തില്‍ ഉരുക്കി അരിച്ചെടുക്കുക. വീണ്ടും അരിച്ച ശര്‍ക്കര പാതി വറ്റിച്ചെടുക്കുക. വറ്റി വരുമ്പോള്‍ ചെറുപയര്‍ വേവിച്ച് ഉടച്ചത് ചേര്‍ത്ത് വരട്ടിയെടുക്കുക. കുറച്ച് നെയ്യ് ഒഴിച്ച് വീണ്ടും വരട്ടുക.
നാല് തേങ്ങ ചിരവി ചതച്ച് കാല്‍ ലിറ്റര്‍ വെള്ളത്തില്‍ തോര്‍ത്തില്‍ അരിച്ചെടുക്കുക. തേങ്ങാപ്പീര വീണ്ടും ചതച്ച് ഒരു ലിറ്റര്‍ വെള്ളത്തില്‍ തോര്‍ത്തില്‍ അരിച്ച് രണ്ടാം പാല്‍ എടുക്കുക. തേങ്ങപ്പീര വീണ്ടും ഒന്നര ലിറ്റര്‍ വെള്ളത്തില്‍ നന്നായി ഞെരടി തോര്‍ത്തില്‍ അരിച്ച് മൂന്നാം പാല്‍ എടുക്കുക.
വരട്ടിവെച്ചിരിക്കുന്ന ചെറുപയറില്‍ മൂന്നാം പാലും ചൊവ്വരി യും ഒഴിച്ച് തിളപ്പിച്ച് കട്ടിയാക്കിയെടുക്കുക. വീണ്ടും രണ്ടാംപാല്‍ ഒഴിച്ച് കട്ടിയാക്കി ഇറക്കിവെക്കുക. ഒന്നാം പാല്‍ ഒഴിച്ച് ഏലയ്ക്കാപ്പൊടിയും ചേര്‍ത്ത് ഇളക്കിവെക്കുക. അണ്ടിപ്പരിപ്പ്, കിസ്മിസ്, ബദാം, കൊട്ടത്തേങ്ങ ചെറുതായി അരിഞ്ഞ് നെയ്യില്‍ വറുത്തിടുക.