കോഴിമല്ലി പെരളന്‍
ചേരുവകള്‍:
ചിക്കന്‍ (ചെറുതായി മുറിച്ചത്) ഒന്ന്വെളിച്ചെണ്ണ മൂന്ന് ടേബിള്‍സ്പൂണ്‍
കടുക് അര ടീസ്പൂണ്‍
സവാള രണ്ടെണ്ണം
ഇഞ്ചി, വെളുത്തുള്ളി ഒരു ടീസ്പൂണ്‍ വീതം
കറിവേപ്പില ഒരു കതിര്‍പ്പ്
തേങ്ങയുടെ ഒന്നാം പാല്‍ ഒരു കപ്പ്
തേങ്ങയുടെ രണ്ടാം പാല്‍ ഒരു കപ്പ്
1. മല്ലി മൂന്ന് ടേബിള്‍സ്പൂണ്‍
2. ചുവന്നമുളക്‌പൊടി ഒരു ടീസ്പൂണ്‍
3. മഞ്ഞള്‍പ്പൊടി, ഗരംമസാല അര ടീസ്പൂണ്‍ വീതം
4. കുരുമുളക് അര ടേബിള്‍സ്പൂണ്‍
5. പെരുഞ്ചീരകം അര ടീസ്പൂണ്‍
പാകം ചെയ്യുന്നവിധം:
(ഒന്നു മുതല്‍ അഞ്ച് വരെയുള്ളവ ചെറുതായി ചൂടാക്കി നന്നായി വറുക്കുക.) എണ്ണയില്‍ കടുകിട്ട് പൊട്ടിക്കുക. അതിലേക്ക് സവാള, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില എന്നിവ ചേര്‍ക്കുക. വഴന്നു വരുമ്പോള്‍, ചിക്കന്‍ ചേര്‍ത്ത് ഇളക്കുക. ശേഷം മസാല ചേര്‍ത്ത് രണ്ടു മിനിട്ട് വേവിക്കുക. തേങ്ങയുടെ രണ്ടാം പാല്‍ ചേര്‍ത്ത് അടച്ചുവെച്ച് ചിക്കന്‍ വേവിക്കുക. അതില്‍ ഒന്നാം പാല്‍ ചേര്‍ത്ത്, ഗ്രേവി കട്ടിയാവുന്നതുവരെ വേവിക്കുക.