കള്ളപ്പം

ചേരുവകള്‍:
പച്ചരി മൂന്ന് കപ്പ്ചോറ് അര കപ്പ്
വെള്ളം ഒരു കപ്പ്
ഉപ്പ് അര ടീസ്പൂണ്‍
പഞ്ചസാര രണ്ടര ടേബിള്‍സ്പൂണ്‍
കള്ള് ഒരു കപ്പ്
തേങ്ങ ചിരവിയത് മുക്കാല്‍ കപ്പ്
ചുവന്നുള്ളി ആറെണ്ണം
ജീരകം അര ടീസ്പൂണ്‍
വെളുത്തുള്ളി രണ്ട് എണ്ണം
പാകം ചെയ്യുന്നവിധം:
പച്ചരി മൂന്നു മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തശേഷം അരയ്ക്കുക. ഇതിലേക്ക് ചോറും വെള്ളവും ചേര്‍ക്കുക. ശേഷം പഞ്ചസാരയും കള്ളും യോജിപ്പിച്ച് ഏഴ് മണിക്കൂര്‍ വെക്കുക. സവാള, വെളുത്തുള്ളി, ജീരകം, തേങ്ങ എന്നിവ അരച്ചെടുത്ത്, നേരത്തെ അരച്ചുവെച്ച മിശ്രിതത്തിലേക്ക് ചേര്‍ക്കുക. ഉപ്പും ചേര്‍ത്ത് പത്ത് മിനിട്ട് വെക്കുക. പാനില്‍ എണ്ണ ചൂടാക്കി, മാവൊഴിക്കുക. (ചെറിയ പാന്‍കേക്കിന്റെ രൂപത്തില്‍). തിരിച്ചും മറിച്ചുമിട്ട് വേവിക്കുക.