ചെമ്മീന്‍ റോസ്റ്റ്
ചേരുവകള്‍:
ചെമ്മീന്‍ - 500 ഗ്രാം
വെളിച്ചെണ്ണ - 2 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി - 1 നുള്ള്
മല്ലിപ്പൊടി - 1/2 ടീസ്പ്പൂണ്‍
മുളക് പൊടി - 1 ടീസ്പ്പൂണ്‍
കുരുമുളക് പൊടി - 1/2 റ്റീസ്പ്പൂണ്‍
സവോള - 4 എണ്ണം
തക്കാളി - 3 എണ്ണം
പച്ചമുളക് - 4 എണ്ണം
ഇഞ്ചി - ഒരു ചെറിയ കഷണം
വെളുത്തുള്ളി - ഒരു കുടം
കറിവേപ്പില - ഒരു തണ്ട്
തേങ്ങാപ്പാല്‍ - 1/2 കപ്പ്
ഉപ്പ് - പാകത്തിന്
തയ്യാറാക്കുന്ന വിധം:
വെളിച്ചെണ്ണ ചൂടാക്കുക. അരിഞ്ഞെടുത്ത ഇഞ്ചിയും, വെളുത്തുള്ളിയും, കറിവേപ്പിലയും ഇതില്‍ ചേര്‍ത്ത് ചെറിയ ചൂടില്‍ നന്നായി വഴറ്റുക, ഇതിനുശേഷം നേരിയതായി അരിഞ്ഞ സവോളയും, പച്ചമുളകും ചേര്‍ത്ത് ബ്രൌണ്‍ നിറമാകുന്നതുവരെ വഴറ്റിയെടുക്കുക. ഇതിലേയ്ക്ക മസാലപ്പോടികളും തക്കാളിയും ചേര്‍ക്കുക. പൊടികളുടെ പച്ചമണം പോകുന്നതുവരെ ചൂടാക്കുക. ഇനി വൃത്തിയാക്കിയ ചെമ്മീന്‍ ചേര്‍ത്ത് 5 മിനിറ്റ് വേവിക്കാം.
നേരത്തെ തയ്യാറാക്കി വച്ച തേങ്ങാപ്പാലും, പാകത്തിന് ഉപ്പും ചേര്‍ത്ത് 3 മിനിറ്റ് വേവിക്കുക. ചെമ്മീന്‍ റോസ്റ്റ് റെഡി. ചൂടോടെ കഴിക്കുക.