ചക്കക്കുരു മാങ്ങാക്കറി
ചേരുവകള്‍
01. ചക്കക്കുരു ചുരണ്ടി ചെറിയ കഷണങ്ങളാക്കിയത് - ഒരു കപ്പ്, മാങ്ങ ചെത്തി ചെറിയ കഷണങ്ങളാക്കിയത് - അരക്കപ്പ്, മഞ്ഞള്‍പ്പൊടി - അര ചെറിയ സ്പൂണ്‍, മുളകുപൊടി - ഒരു ചെറിയ സ്പൂണ്‍, ഉപ്പ് - പാകത്തിന്, വെള്ളം - രണ്ടു കപ്പ്
02. തേങ്ങ ചുരണ്ടിയത് - അരക്കപ്പ്, ജീരകം - ഒരു നുള്ള്, ചുവന്നുള്ളി - രണ്ട്, മഞ്ഞള്‍പ്പൊടി - കാല്‍ ചെറിയ സ്പൂണ്‍
03. വെളിച്ചെണ്ണ - മൂന്നു വലിയ സ്പൂണ്‍
04. കടുക് - ഒരു ചെറിയ സ്പൂണ്‍, ചുവന്നുള്ളി അരിഞ്ഞത് - ഒരു ചെറിയ സ്പൂണ്‍, കറിവേപ്പില - ഒരു തണ്ട്, വറ്റല്‍മുളക് - രണ്ട്
പാകം ചെയ്യുന്നവിധം
* ഒന്നാമത്തെ ചേരുവ യോജിപ്പിച്ച്, വേവിച്ച് ഉടയ്ക്കുക.
* രണ്ടാമത്തെ ചേരുവ മിക്‌സിയില്‍ നന്നായി അരച്ചെടുക്കുക.
* ചീനച്ചട്ടിയില്‍ അരപ്പു വഴറ്റിയശേഷം വെന്ത ചക്കക്കുരുവും മാങ്ങയും ചേര്‍ത്തിളക്കുക.
* ആവശ്യത്തിനു ഉപ്പും വെള്ളവും ചേര്‍ത്തു തിളപ്പിച്ചു വാങ്ങുക.
* എണ്ണ ചൂടാക്കി കടുകു പൊട്ടുമ്പോള്‍ ചുവന്നുള്ളി അരിഞ്ഞതു ചേര്‍ത്തു ബ്രൗണ്‍ നിറമാകുമ്പോള്‍ വറ്റല്‍മുളകു മുറിച്ചതും കറിവേപ്പിലയും ചേര്‍ത്തു കറിയില്‍ ഒഴിക്കുക.
|