കോഴി പിരളന്‍
ചേരുവകള്‍
എല്ലില്ലാത്ത ചിക്കന്‍ അര കിലോ
സവാള (അരിഞ്ഞത്) രണ്ടെണ്ണം
തക്കാളി (അരിഞ്ഞത്) ഒന്ന്
പച്ചമുളക് പിളര്‍ന്നത് രണ്ടെണ്ണം
ഗരംമസാല അര ടീസ്പൂണ്‍
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് രണ്ട് ടീസ്പൂണ്‍
കുരുമുളക് പൊടി അര ടീസ്പൂണ്‍
വറുക്കാന്‍
ചിക്കന്‍ മസാല പൗഡര്‍ മൂന്ന് ടേബിള്‍ സ്പൂണ്‍
മല്ലിപ്പൊടി ഒരു ടേബിള്‍ സ്പൂണ്‍
മുളക്‌പൊടി രണ്ട് ടീസ്പൂണ്‍
പാകം ചെയ്യുന്ന വിധം
മുളക്-മല്ലി-ചിക്കന്‍ മസാല പൊടികള്‍, നല്ല ബ്രൗണ്‍ നിറമാവും വരെ വറുക്കുക. ചിക്കന്‍ ഇടത്തരം കഷ്ണങ്ങളായി മുറിക്കുക. വറുത്ത്‌വെച്ച മസാലപ്പൊടിയുടെ നാലില്‍ മൂന്ന് ഭാഗവും രണ്ട് ടീസ്പൂണ്‍ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റും ഉപ്പും അര ടീസ്പൂണ്‍ കുരുമുളക്‌പൊടിയും കുഴച്ച് ചിക്കനില്‍ പുരട്ടി ഒരു മണിക്കൂര്‍ ഫ്രിഡ്ജില്‍ വെയ്ക്കുക. ചീനച്ചട്ടി ചൂടാക്കി മൂന്ന് ടേബിള്‍സ്പൂണ്‍ എണ്ണ ഒഴിച്ച്, പച്ചമുളകും സവാളയും കറിവേപ്പിലയും വഴറ്റുക. അരിഞ്ഞ തക്കാളിയും ഉപ്പും ചേര്‍ത്ത് വേവിക്കുക. ഇതിലേക്ക് വറുത്ത മസാലപ്പൊടിയുടെ ബാക്കിയും അര ടീസ്പൂണ്‍ ഗരംമസാലപ്പൊടിയും ചേര്‍ത്ത് വഴറ്റുക. ചിക്കന്‍ ചേര്‍ത്ത് വീണ്ടും വഴറ്റണം. അഞ്ച് മിനുട്ട് അടച്ച് വേവിച്ചശേഷം അരക്കപ്പ് വെള്ളം ചേര്‍ത്ത് ഇളക്കി വേവിക്കുക. 20 മിനുട്ട് തീ കുറച്ച് വേവിക്കണം. ഇടയ്ക്ക് ഇളക്കണം. ആവശ്യമെങ്കില്‍ വെള്ളമൊഴിക്കാം. ശേഷം അടപ്പ് മാറ്റി, പത്ത് മിനുട്ട് കൂടി വേവിച്ച് വാങ്ങാം.