മീന്‍പീര
ചേരുവകള്‍
നെത്തോലി 500 ഗ്രാം
കുടംപുളി മൂന്ന്
ചിരവിയ തേങ്ങ ഒരു കപ്പ്
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ഒരു ടീസ്പൂണ്‍
പച്ചമുളക് നാലെണ്ണം
ചെറിയ ഉള്ളി അരിഞ്ഞത് മൂന്നെണ്ണം
മഞ്ഞള്‍പ്പൊടി ഒരുനുള്ള്
കടുക് കുറച്ച്
കുടംപുളി മൂന്ന്
ചിരവിയ തേങ്ങ ഒരു കപ്പ്
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ഒരു ടീസ്പൂണ്‍
പച്ചമുളക് നാലെണ്ണം
ചെറിയ ഉള്ളി അരിഞ്ഞത് മൂന്നെണ്ണം
മഞ്ഞള്‍പ്പൊടി ഒരുനുള്ള്
കടുക് കുറച്ച്
പാകം ചെയ്യുന്ന വിധം
കുടംപുളി ഇളംചൂട് വെള്ളത്തില്‍ കുതിര്‍ക്കുക. തേങ്ങ, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, ചെറിയ ഉള്ളി, പച്ചമുളക്,മഞ്ഞള്‍പ്പൊടി, കുടംപുളി, ഉപ്പ് എന്നിവ കൈകൊണ്ട് യോജിപ്പിക്കുക. എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക.
ഇതിലേക്ക് നേരത്തെ യോജിപ്പിച്ചുവെച്ച തേങ്ങാ കൂട്ടും കറിവേപ്പിലയും ചേര്‍ത്ത് വഴറ്റുക. മീന്‍ ചേര്‍ത്തിളക്കുക. കഷ്ണം വേവുംവരെ അടച്ച് ചെറുതീയില്‍ അഞ്ച് മിനുട്ട് വേവിക്കണം. ഇടയ്ക്ക് ഇളക്കുകയും വേണം.